നാലു ദിവസം മുമ്പ് കാണാതായ യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

നാലു ദിവസം മുമ്പ് കാണാതായ യുവാവിനെ ബണ്ട്വാള്‍ താലൂക്കിലെ അമ്മുഞ്ചെയിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അമ്മുഞ്ചെ നിവാസി കെ. സാഗറാണ് (28) മരിച്ചത്. പെയിന്ററായി ജോലി ചെയ്തിരുന്ന സാഗര്‍ ശനിയാഴ്ച മാതാവിനൊപ്പം ബിസി റോഡിലേക്ക് പോയിരുന്നു.
വൈകുന്നേരം അഞ്ചോടെ മടങ്ങുമ്പോള്‍ ബെന്‍സലപടവ് ത്രീ റോഡ്‌സ് ജങ്ഷന് സമീപം ഓട്ടോയില്‍നിന്ന് ഇറങ്ങിയെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി നല്‍കിയിട്ടുണ്ടായിരുന്നു.
ബണ്ട്വാള്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
"
https://www.facebook.com/Malayalivartha