വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു...

കഡബ താലൂക്കിലെ എടമംഗലക്കടുത്ത് ചാര്‍വാകയില്‍ വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു. ദോലാടി സ്വദേശി പുരന്ദരയുടെ ഭാര്യ ജലജാക്ഷിയാണ് (38) മരിച്ചത്.
ഷോക്കേറ്റ ഉടന്‍ കടബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഡബ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha