ദേശീയ പാതകളില്‍ ചെലവു കുറഞ്ഞ, ഫാസ്റ്റ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം....

ദേശീയ പാതകളില്‍ ചെലവു കുറഞ്ഞ, ഫാസ്റ്റ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം. 3000 രൂപയ്ക്ക് 200 യാത്ര. ഒരുവര്‍ഷ കാലാവധി. ആഗസ്റ്റ് 15ന് നിലവില്‍ വരും.
കാര്‍, ജീപ്പ്, വാന്‍ തുടങ്ങി സ്വകാര്യ വാഹനങ്ങള്‍ക്കാണ് ബാധകം. വാണിജ്യ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കില്ല. ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്ര പിന്നിട്ടാല്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്.
60 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍ പ്‌ളാസയുള്ള പാതകളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ലാഭകരമാവും വാര്‍ഷിക പാസ്. 3000 രൂപയ്ക്ക് 200 തവണ ടോള്‍ പ്‌ളാസ കടക്കാനാകും (ശരാശരി നിരക്ക് 15 രൂപ). നിലവില്‍ ശരാശരി 50 രൂപ നിരക്കില്‍ 200 തവണ ടോള്‍ പ്‌ളാസ കടക്കാന്‍ 10,000 രൂപ ചെലവാകുന്നുണ്ട്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പാസ് അവതരിപ്പിച്ചത്. പുതിയ കാര്‍ഡിന്റെ ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ്മാര്‍ഗ് യാത്ര ആപ്പിലും ദേശീയ പാതാ അതോറിട്ടി, ഉപരിതല ഗതാഗത മന്ത്രാലയം എന്നിവയുടെ വെബ്സൈറ്റുകളിലും ലഭ്യമാക്കും.
നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് മറ്റ് രേഖകളൊന്നും കാണിക്കാതെ തന്നെ പുതിയ സംവിധാനത്തിലേക്കു മാറാവുന്നതാണ്.നിലവില്‍, ഒരു ടോള്‍ പ്ലാസയുടെ നിശ്ചിത ദൂരപിധിയിലുള്ളവര്‍ക്ക് വിലാസം അടക്കം രേഖകള്‍ നല്‍കി പ്രതിമാസ പാസുകള്‍ അനുവദിക്കുന്നുണ്ട്. പ്രതിമാസം 340 രൂപയാണ് നിരക്ക്. ആവര്‍ഷം 4,080 രൂപ ചെലവാകും. അതിനാല്‍ പുതിയ സംവിധാനം ഇത്തരക്കാര്‍ക്ക് ലാഭകരമായിരിക്കും.
"
https://www.facebook.com/Malayalivartha