അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാറുണ്ടായെന്ന് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തില്‍ തദ്ദേശീയ സംവിധാനങ്ങള്‍ വഴി ഡാറ്റ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ വീണ്ടെടുക്കാനും കൂടുതല്‍ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയച്ചേക്കും.
അങ്ങനെയെങ്കില്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യതയേറെയുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്തിമ തീരുമാനമെടുത്തേക്കും.
രണ്ട് ഉപകരണങ്ങള്‍ ചേര്‍ന്നതാണ് 'ബ്ലാക്ക് ബോക്‌സ്'. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സിവിആര്‍), ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, അല്ലെങ്കില്‍ എഫ്ഡിആര്‍. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് തകരാറുണ്ടായത്. തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്‌സ്' വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്ക് പരിശോധനയ്ക്കായി അയച്ചേക്കുമെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha