അഹ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കും...രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്

അഹ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡി.എന്‍.എ പരിശോധന നടപടികള്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു.
അഹ്മദാബാദിലെ വിമാന അപകടത്തില്‍ 274 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഏഴു പോര്‍ചുഗീസ് പൗരന്മാര്, 27 ബ്രിട്ടീഷ് പൗരന്മാര്, ഒരു കാനഡ പൗരന്, നാല് നാട്ടുകാര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങള്‍ തിരിച്ചറിയാനായുണ്ട്. രഞ്ജിതയുടെ ബന്ധുക്കള്‍ അടക്കം കുറച്ചു ദിവസമായി അഹ്മദാബാദില്‍ ഉണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. മൃതദേഹങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എല്ലാവരുടെയും ഡി.എന്‍.എ പ്രൊഫൈലിങ് പെട്ടെന്ന് പൂര്‍ത്തിയാകുമെന്ന് അഹ്മദാബാദ് സിവില്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഏകവ്യക്തി വിശ്വാസ് കുമാര്‍ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പൊലീസ് നിര്‍ദ്ദേശ പ്രകാരം ബിശ്വാസ് കുമാര്‍ മാറിയത് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങള്‍ വ്യാഴാഴ്ചയും ദുരന്ത ഭൂമിയില്‍ പരിശോധന നടത്തി.
അതേസമയം ജൂണ്‍ 12നാണ് അഹ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക് ഓഫിന് പിന്നാലെ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ 270 പേര് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha