വോട്ടര്‍പ്പട്ടികയിലെ വിവരങ്ങളില്‍ മാറ്റംവരുത്തിയാല്‍ 15 ദിവസത്തിനകം ഫോട്ടോപതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍..

വോട്ടര്‍പ്പട്ടികയിലെ വിവരങ്ങളില്‍ മാറ്റംവരുത്തിയാല്‍ 15 ദിവസത്തിനകം ഫോട്ടോപതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ . ആദ്യമായി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കല്‍, നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിലെ മാറ്റം എന്നിവ വോട്ടര്‍പ്പട്ടികയില്‍ അപ്‌ഡേറ്റ് ചെയ്താല്‍ 15 ദിവസത്തിനുള്ളില്‍ വോട്ടര്‍മാരുടെ കാര്‍ഡുകള്‍ വിതരണംചെയ്യും വിധമാണ് പുതിയ നടപടിക്രമത്തിലുള്ളത്.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വഴി ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാകുന്നതുമുതല്‍ തപാല്‍വകുപ്പ് വോട്ടര്‍ക്ക് കാര്‍ഡുകള്‍ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിങ് സംവിധാനം ഉറപ്പാക്കുന്നതാണ്. ഓരോ ഘട്ടത്തിലും വോട്ടര്‍മാര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കും.
ഇതിനായി, തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ച ഇസിഐ നെറ്റ് പ്ലാറ്റ്ഫോമില്‍ ഐടി മൊഡ്യൂള്‍ നടപ്പാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha