മകന്റെ ഭാവിവധുവിനൊപ്പം ഒളിച്ചോടി ആറു കുട്ടികളുടെ പിതാവ്

പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഭാവിവധുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി ആറു കുട്ടികളുടെ പിതാവ്. ഒടുവില്‍ മകന്‍ ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവ് പെണ്‍കുട്ടിയുമായി ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ റാംപുരില്‍ ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീല്‍ ആണ് മകന്റെ ഭാവിവധുവായ ജബീനയ്‌ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു. ജബീനയുമായുള്ള ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഷക്കീല്‍ തന്റെ ഭാര്യ ഷബാനയെയും മകനെയും മര്‍ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷക്കീല്‍ ജബീനയ്‌ക്കൊപ്പം ഒളിച്ചോടി വിവാഹിതരായത്.
മകന്റെ ഭാവിവധുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഷക്കീലും ജബീനയും പ്രണയത്തിലായത്. രാത്രി മുഴുവന്‍ ഇരുവരും വിഡിയോ കോളുകള്‍ വിളിക്കാറുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് മകന്‍ വിവാഹത്തില്‍നിന്നു പിന്മാറി. തുടര്‍ന്ന് ഷക്കീലിന്റെ ഭാര്യയും ബന്ധത്തെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിച്ചത്. പിതാവിന്റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് ജബീനയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതെന്ന് 15 കാരനായ മകന്‍ പറയുന്നു.
https://www.facebook.com/Malayalivartha