Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ച് തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നിലെ സത്യം...

21 JUNE 2025 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

75-ാം പിറന്നാൾ ആശംസകൾ നേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; നന്ദി അറിയിച്ചു മോദി; ആഘോഷവുമായി രാജ്യം

ജൂൺ പന്ത്രണ്ടിന് 270 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ. വിമാനം അപകടത്തിൽപെട്ടപ്പോൾ സീറ്റുൾപ്പെടെ പുറത്തേക്ക് തെറിച്ചുവീണതോടെയാണ് വിശ്വാസ് കുമാറിന് രക്ഷപ്പെടാനായത്. തീഗോളമായി മാറുന്ന വിമാനത്തിനരികിൽ നിന്ന് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടുവരുന്ന വിശ്വാസ് കുമാറിന്‍റെ വിഡിയോകൾ പ്രചരിച്ചിരുന്നു. ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞ വിശ്വാസ് കുമാറിനെ ധീരനായകനായി വാഴ്ത്തിയിരുന്നു സമൂഹമാധ്യമങ്ങൾ. എമർജൻസി വാതിലിനരികിൽ ഇരുന്നതാണ് വിശ്വാസ് കുമാർ രക്ഷപ്പെടാൻ കാരണമായതെന്ന് വിലയിരുത്തലുകളും വന്നു.

ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തുള്ള സീറ്റായ 11 എയിലാണ് ഇരുന്നിരുന്നതെന്നും ഒപ്പം സഞ്ചരിച്ച സഹോദരന്‍ മരണപ്പെട്ടുവെന്നും എല്ലാം വാര്‍ത്ത വന്നു. വിശ്വാസ് കത്തിയെരിയുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട് നടന്നടുക്കുന്ന പുതിയ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. വിശ്വാസ് സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ചു തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത് എന്നാണ് ഒരുകൂട്ടരുടെ വാദം.

വിശ്വാസം ആ വിമാനത്തില്‍ സഞ്ചരിച്ചിട്ടില്ല എന്നുപോലും ചിലര്‍ പറഞ്ഞു. ബോര്‍ഡിങ് പാസിന്റെ തെളിവൊന്നും അക്കൂട്ടര്‍ക്ക് പ്രശ്‌നമായില്ല. എന്തായാലും അറുനൂറടിപ്പൊക്കത്തില്‍ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ബോയിങ് 787- എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്.

ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഏക യാത്രക്കാരന്‍, 11 എ സീറ്റിലിരിക്കുകയായിരുന്ന വിശ്വാസ് കുമാര്‍ രമേഷ്, സീറ്റിനടുത്തുള്ള എമര്‍ജന്‍സി വാതില്‍ വലിച്ചു തുറന്നതാണ് ഈ അപകടമെല്ലാമുണ്ടാക്കിയത് എന്ന 'ഞെട്ടിക്കുന്ന' വെളിപ്പെടുത്തല്‍ കുറേ സാമുഹ്യമാധ്യമ പോസ്റ്റുകളിലും പോസ്റ്ററുകളിലും കണ്ടതുകൊണ്ടാണ് ഈ കുറിപ്പ്. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാളെപ്പറ്റി ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കാനും അപഖ്യാതി പരത്താനും എങ്ങനെ കഴിയുന്നു എന്ന അമ്പരപ്പ് മാറ്റിവച്ച്, ആ ആരോപണം സത്യമാകാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്നതുമാത്രം എഴുതിയിടാമെന്നു കരുതി. അറുനൂറടിപ്പൊക്കത്തില്‍ പറന്നുകയറിക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ-ഈ സംഭവത്തില്‍ ബോയിങ് 787- എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം.

കഴിയില്ല എന്നതു തന്നെയാണ് ഉത്തരം. എന്തുകൊണ്ടു കഴിയില്ല എന്നതിന്റെ ചുരുക്കത്തിലുള്ള ഉത്തരമിതാ-പറക്കലിനിടയില്‍ ഒരുകാരണവശാലും തുറക്കാതിരിക്കാന്‍, അല്ലെങ്കില്‍ തുറന്നുപോകാതിരിക്കാനായുള്ള പല അടരുകളായുളള സുരക്ഷാ സംവിധാനങ്ങളോടെയായാണ് എല്ലാ വിമാനങ്ങളും നിര്‍മ്മിച്ചിട്ടുള്ളത്. കാബിനുള്ളിലെ ഉയര്‍ന്ന വായുമര്‍ദ്ദമാണ് ആദ്യത്തേത്. അന്തരീക്ഷവായുവിന്റെ മര്‍ദ്ദം മുകളിലേക്കു പോകുന്തോറും കുറഞ്ഞുവരും എന്നറിയാമല്ലോ. മനുഷ്യര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ഈ മര്‍ദ്ദക്കുറവിനു പരിഹാരമായി വിമാനത്തിനുള്ളിലെ വായു മര്‍ദ്ദം എപ്പോഴും കൂട്ടി വയ്ക്കും. അകത്തേക്കു തുറക്കുന്ന മട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാനവാതിലിന്‍മേല്‍, ഈ മര്‍ദ്ദവ്യത്യാസം മൂലം എല്ലായ്പ്പോഴും പുറത്തേക്കുള്ള നല്ല തള്ളലുണ്ടാവും.

വാതില്‍ വലിച്ചു തുറക്കുന്നത് മനുഷ്യസാധ്യമല്ലാതെയാക്കുന്ന ഈ തള്ളല്‍ എത്രയാണെന്നു നോക്കുക- അകത്തെ വായുവിന്റെ മര്‍ദ്ദം പുറത്തെ അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ 1 പിഎസ്ഐ കൂടുതലാണെന്നു കരുതുക. ഒരു പിഎസ്ഐ എന്നാല്‍ ചതുരശ്ര സെന്റിമീറ്റില്‍ 0.07031 കിലോഗ്രാം എന്ന നിരക്കിലുള്ള തള്ളലാണെന്നതിനാല്‍, 268 സെന്റിമീറ്റര്‍ പൊക്കവും 170 സെന്റിമീറ്റര്‍ വീതിയുമുള്ള ബോയിങ് 787 വിമാന വാതിലിന്‍മേല്‍ അകത്തു നിന്നു പുറത്തേക്കുള്ള വായുവിന്റെ തള്ളല്‍ 3203.32 കിലോഗ്രാമായിരിക്കും.

മൂന്നു ടണ്ണിലേറെ ബലത്തില്‍ വാതില്‍ പിടിച്ചു വലിക്കാന്‍ കഴിയുന്ന യാത്രക്കാരില്ലാത്തിടത്തോളം കാലം പേടിക്കേണ്ടതില്ലെന്നര്‍ഥം. വിമാനം മുകളിലേക്ക് കയറുന്തോറും അകത്തും പുറത്തും തമ്മിലുള്ള ഈ മര്‍ദ്ദവ്യത്യാസം ഏറിക്കൊണ്ടിരിക്കുകയും വാതിലിന്മേല്‍ അകത്തു നിന്ന് പുറത്തേക്കുള്ള തള്ളല്‍ ഭീമവും അതി ഭീമവുമായിക്കൊണ്ടിരിക്കുകയും ചെയ്യും. അപ്പോള്‍ സ്വാഭാവികമായും തോന്നാവുന്ന ഒരു ആശങ്കയുണ്ട്. എയര്‍ ഇന്ത്യവിമാനം പറക്കുകയായിരുന്ന അറുനൂറടി പോലെയുള്ള കുറഞ്ഞ പൊക്കങ്ങളില്‍ ഈ മര്‍ദ്ദ വ്യത്യാസം സ്വാഭാവികമായും തീരെ കുറവായിരിക്കുമല്ലോ. ചിലപ്പോള്‍ വ്യത്യാസമേ ഇല്ലെന്നും വരാം. അപ്പോള്‍ വാതില്‍ ഉള്ളില്‍ നിന്ന് ഉള്ളിലേക്ക് വലിച്ചു തുറന്നു കൂടേ? അവിടെയാണ് വിമാനത്തിലെ ഫ്ളൈറ്റ് ലോക്ക് സിസ്റ്റം എന്ന പൂട്ടല്‍ സംവിധാനത്തിന്റെ പ്രസക്തി. വിമാനം തറയില്‍ നിന്നുയര്‍ന്നാലുടന്‍ പൂട്ടുകള്‍ തനിയെ വീഴുമെന്നത് ആദ്യത്തെകാര്യം. വീണ പൂട്ടുകള്‍ തല്‍സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത് വൈദ്യുതി കൊണ്ടു പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് മെക്കാനിക്കല്‍ സംവിധാനങ്ങളാണ്. വലിച്ചു തുറക്കാന്‍ ശ്രമിച്ചാല്‍ ഒരിഞ്ചുവിട്ടുതരില്ല ഇവ.

പിന്നെ എയര്‍ഹോസ്റ്റസുമാര്‍ തുറക്കുന്നതോ? പറക്കലിനിടെ തുറക്കാന്‍ അവര്‍ക്കും കഴിയില്ല. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ കാബിന്‍ ക്രൂ ഈ വാതിലുകള്‍ തുറക്കുന്നത് കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ടാണ്. ആദ്യമായി തൊടുന്നയാള്‍ക്ക്, വാതില്‍പ്പിടി എങ്ങിനെ തിരിക്കണമെന്നും കറക്കണമെന്നുമൊക്കെയുള്ള സങ്കീര്‍ണ്ണമായ നടപടി ക്രമത്തെപ്പറ്റി ഒരു പിടിയും കിട്ടില്ല. പക്ഷേ വിശ്വാസ് കുമാറിനടുത്തുണ്ടായിരുന്നത് എമര്‍ജന്‍സി എക്സിറ്റല്ലേ? അതു തുറക്കാന്‍ താരതമ്യേന എളുപ്പമാണല്ലോ? ഡ്രീംലൈനര്‍ വിമാനത്തിന്റെ എല്ലാ വാതിലുകളും ഒരേ പോലെയുള്ളതാണ് എന്നതാണ് ഇതിനുള്ള ഉത്തരം. പേര് എമര്‍ജന്‍സി എക്സിറ്റെന്നാണെങ്കിലും മറ്റുവാതിലുകളുമായി വ്യത്യാസമൊന്നുമില്ല. തുറക്കാന്‍, പരിശീലനം കിട്ടിയ കാബിന്‍ക്രൂ തന്നെ വേണം. വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്നവയാണ് ലോക്കുകളെന്ന് നേരത്തേ പറഞ്ഞല്ലോ. അതിനാല്‍, ഈ അപകടത്തിനു മുമ്പ് റാറ്റ് പ്രവര്‍ത്തിച്ചിരുന്നത് വൈദ്യുതി പൂര്‍ണമായി നിലച്ചിരുന്നതിനാലാണ് എന്ന് വ്യക്തമായ സ്ഥിതിക്ക്, അത് വാതില്‍പ്പൂട്ടുകളെയും ബാധിച്ചിട്ടുണ്ടാവില്ലേ എന്ന സംശയമുണ്ടാകാം.

പേടിക്കേണ്ടതില്ല എന്നാണ് അവിടെയും ഉത്തരം. -വൈദ്യുതി നിലച്ചാല്‍ പൂട്ടുകള്‍, പൂട്ടിയ നിലയിലായിരിക്കും നിശ്ചലമാവുക എന്നതാണ് കാരണം. കറന്റു പോയാലുടന്‍ വാതില്‍ തുറന്നു ചാടാനാവില്ലെന്നര്‍ഥം. വിമാനം തുറക്കാന്‍ കഴിയുന്ന വേറൊരു കൂട്ടരുണ്ട്- അത് വിമാനഅറ്റകുറ്റപ്പണി നടത്തുന്ന, പ്രത്യേക പരിശീലനം കിട്ടിയവരാണ്. വിമാനത്തിന്റെ വാതില്‍ തകരാറെന്തെങ്കിലും വന്ന് അനക്കാന്‍ വയ്യാതായാല്‍ വാതില്‍പ്പാളിയിലെ ചില പാനലുകള്‍ അഴിച്ചുമാറ്റി അവര്‍ക്ക് വാതില്‍ തുറക്കാനാവും- അതും വിമാനം എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ മാത്രം. വിശ്വാസ് കുമാര്‍ രമേഷ് വാതില്‍ തുറന്നു പുറത്തുചാടി വിമാനം തകര്‍ത്തില്ല എന്ന് ചുരുക്കം. എന്നായിരുന്നു പോസ്റ്റ്.

അഹമ്മദാബാദ് വിമാനാപകടത്തിൽ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എൻജിൻ പരിശോധനകൾ കൃത്യമായി നടന്നിട്ടുണ്ട്, വലതു വശത്ത എൻജിന്റെ അറ്റകുറ്റപ്പണി മാർച്ചിലാണ് നടന്നത്. ഇടതുവശത്തെ എൻജിൻ എപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലായിരുന്നുവെന്നും ക്യാംപ് ബെൽ എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വിമാനാപകടത്തിൽ അന്വേഷണ സംഘവും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല.

മെയിന്റനൻസ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. എയർ ഇന്ത്യ ഡ്രീം ലൈനർ ടേക്ക് ഓഫിന് മുൻപ് പരിശോധിച്ച് ക്ലിയറൻസ് നൽകിയത് ഇവരാണ്. വിമാനത്തിന്റെ ഉൾവശം വൃത്തിയാക്കൽ, ഇന്ധനം നിറയ്‌ക്കൽ, ഹാൻഡ് സിഗ്നൽ നൽകൽ, വീൽചെയർ അസിസ്റ്റൻസ്, ഗേറ്റ് മാനേജ്മെന്റ്, കാർഗോ ലോഡിംഗ് എന്നിവയൊക്കെ ഇവരുടെ ജോലിയാണ്.ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ലെന്ന് പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്‌ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതല.

 

ഗുജറാത്ത് പൊലീസ്, എയർപോർട്ട്സ് അതോറിട്ടി, ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ എന്നിവർ സഹായിക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതസമിതിയും അന്വേഷിക്കുന്നു. കോക്പിറ്റ് വോയ്സ് റെക്കാഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ ഡേറ്റ സൂക്ഷ്മമായി പരിശോധിക്കുകയാണ്.യു.എസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സമാന്തര അന്വേഷണം നടത്തുന്നു. ബോയിംഗ് കമ്പനി ഉദ്യോഗസ്ഥരും യു.കെയിലെ ഏവിയേഷൻ വിദഗ്ദ്ധരും അഹമ്മദാബാദിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 minutes ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (16 minutes ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (20 minutes ago)

. പവന് 160 രൂപയുടെ കുറവ്  (35 minutes ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (37 minutes ago)

200 ലേറെ വെടിയുണ്ടകളും  (41 minutes ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (50 minutes ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (59 minutes ago)

50 കോടി അനുവദിച്ചു  (1 hour ago)

രണ്ടേ രണ്ടേ മിനിറ്റ്..! സഭയിലിട്ട് പിണറായിയെ പൂട്ടി കെ കെ രമ...!കൊലമൈത്രിയുടെ പത്തിക്കടിച്ചു..! സ്തംഭിച്ച് നിന്ന് മുഖ്യൻ  (1 hour ago)

ഇരുമ്പ് ഏണി ഓവര്‍ഹെഡ് വൈദ്യുതി ലൈനില്‍ തട്ടി ഒരു മരണം  (1 hour ago)

പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

തെളിവ് നൽകി ഭീകരൻ  (1 hour ago)

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയായ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ന് യോഗ്യത റൗണ്ടിലിറങ്ങുന്നു  (1 hour ago)

അമ്മയെവിടെ അച്ഛാ ... കരൾ പിളർത്തി പൊന്നുമോന്റെ ചോദ്യം; മറുപടി ഇല്ലാതെ കരഞ്ഞ് അച്ഛൻ; ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ഭർത്താവിന്റെ മുന്നിൽ പിടഞ്ഞ് മരിച്ചു; ബൈക്കിൽ ട്രെയ്‌ലർ ലോറിയിടിച്ചായിരുന്നു അ  (2 hours ago)

Malayali Vartha Recommends