പഹല്‍ഗാം ആക്രമണത്തില്‍ ഭീകര്‍ക്ക് സഹായം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കേസ് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി... രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ആക്രമണത്തില്‍ ഭീകര്‍ക്ക് സഹായം ചെയ്ത രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. . ഭീകരരെ സഹായിച്ച ബട്കോട്ട് സ്വദേശി പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം സ്വദേശി ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു.
കേസ് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയാണിതെന്നും ഭക്ഷണവും താമസസൗകര്യവുമുള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക് നല്‍കിയെന്നും എന്‍ഐഎ പറഞ്ഞു.
പാക് പൗരന്മാരായ മൂന്ന് ലഷ്കറെ തയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും വ്യക്തമാക്കി അധികൃതര്‍.
"
https://www.facebook.com/Malayalivartha