ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നും ആറാമത്തെ വിമാനവും ഇന്ത്യയിലെത്തി

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ദില്ലിയില്‍ എത്തി. വടക്കന്‍ ഇറാനിലെ മഷ്ഹദില്‍ നിന്നാണ് 311 പേരടങ്ങുന്ന സംഘം ദില്ലിയില്‍ മടങ്ങിയെത്തിയത്. ഇകോടെ ഓപ്പറേഷന്‍ സിന്ധുവിലൂടെ 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു. വിദ്യാര്‍ത്ഥികളും തീര്‍ത്ഥയാത്ര പോയവരും ആണ് സംഘത്തില്‍ കൂടുതലും ഉണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ദിനേശ് കുര്‍ജ്ജനും സംഘത്തില്‍ ഉണ്ടായിരുന്നു.
ദീര്‍ഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവര്‍ത്തിക്കുകയായിരുന്നു ദിനേശ് കുര്‍ജ്ജന്‍. അഹമ്മദാബാദില്‍ ഡിസൈനറായ ദിനേശ് വിനോദയാത്രയുടെ ഭാഗമായിട്ടാണ് ഇറാനില്‍ എത്തിയത്. 15 പേരടങ്ങുന്ന ആര്‍ക്കിടെക്റ്റുമാരുടെ സംഘം ജൂണ്‍ 11 നാണ് ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തില്‍ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. രാത്രിയില്‍ മറ്റൊരു വിമാനം കൂടി ഇന്ത്യക്കാരുമായി ഇറാനില്‍ നിന്ന് ദില്ലിയില്‍ എത്തും. തിരിച്ചുവന്നവരില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്. ദില്ലി, ഹരിയാന, ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളളവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, തീര്‍ത്ഥാടകരും ജോലിക്കാരും സംഘത്തിലുണ്ട്.സംഘര്‍ഷമേഖലകളില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കാന്‍ ദില്ലി കേരള ഹൗസില്‍ പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha