ബോർഡിങ് പാസ് നടത്താതെ വിമാനത്തിന് നേർക്ക് യുവാവ്.! എയർപോർട്ടിൽ നടന്നത്!!! ലക്ഷ്യം കേട്ട് നടുങ്ങി അധികൃതർ

വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റിൽ . എത്താൻ വൈകിയതിനെ തുടർന്ന് യാത്ര മുടങ്ങുമെന്ന ഭയത്തിലാണ് വിമാനത്തിനരികിലേക്ക് ഓടിയത്. എമർജൻസി വാതിലിലൂടെ റൺവേയ്ക്ക് അഭിമുഖമായുള്ള പാർക്കിങ് ഏരിയയിൽ പ്രതി കടന്നു. നവിമുംബൈ സ്വദേശി പീയൂഷ് സോണിയാണ് അറസ്റ്റിലായത്.
പട്ന എയർ ഇന്ത്യ വിമാനമാണെന്നു കരുതിയായിരുന്നു ഇയാൾ ഓടിയത്. പക്ഷേ വന്നത് ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ വിമാനമായിരുന്നു ഇത് . ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടി. ബോർഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറായിരുന്നു പാർക്കിങ് ഏരിയയിൽ ഇറക്കിയതെന്ന് ആദ്യം കള്ളം പഞ്ഞു കൂടുതൽ ചോദ്യം ചെയ്യലിൽ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിച്ചു.
https://www.facebook.com/Malayalivartha