കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി. ജൂണ്‍ 30വരെ ആയിരുന്നു നേരത്തെ നല്‍കിയിരുന്ന സമയം. ഏപ്രില്‍ ഒന്നുമുതലാണ് പദ്ധതി നടപ്പാക്കിയത്.
2025 ഏപ്രില്‍ ഒന്നിന് സര്‍വീസിലുള്ളവരും എന്‍.പി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുമായ ജീവനക്കാര്‍, 2025 ഏപ്രില്‍ ഒന്നിന് അല്ലെങ്കില്‍ അതിനുശേഷം സര്‍വീസില്‍ ചേരുന്നവര്‍, എന്‍.പി.എസിന് കീഴിലുണ്ടായിരുന്ന 2025 മാര്‍ച്ച് 31നോ അതിനുമുമ്പോ വിരമിച്ചവര്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുള്ളത്. യു.പി.എസ് ഓപ്ഷന്‍ സ്വീകരിക്കുന്നതിനു മുന്‍പ് മരിച്ച ജീവനക്കാരുടെ പങ്കാളിക്കും അര്‍ഹതയുണ്ടായിരിക്കും
https://www.facebook.com/Malayalivartha
























