പ്രധാനമന്ത്രി ഈ മാസം ചൈന സന്ദര്‍ശിക്കും

താരിഫിന്റെ പേരില്‍ അമേരിക്കയുമായുള്ള ബന്ധം ഉലയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തുന്നു. 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാകുമിത്.
കഴിഞ്ഞ വര്‍ഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേന പിന്‍മാറ്റത്തിന് അടക്കം ധാരണയുമുണ്ടാക്കിയിരുന്നു. ബ്രിക്‌സ് രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മോദിയുടെ നീക്കം.
https://www.facebook.com/Malayalivartha