ഇന്ത്യ- ചൈന കൂട്ടുകെട്ട് അമേരിക്ക ആഗ്രഹകുന്നില്ല ; ഐമെക് ഇടനാഴിയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മെലനി ; റഷ്യ-ഇന്ത്യ-ചൈന (ആർഐസി)യുമായി റഷ്യയും

ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. താരിഫ് പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യാഴാഴ്ച വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു. റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ആദ്യം പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഏതൊക്കെ വിഷയങ്ങളാണ് താൻ പരാമർശിക്കുന്നതെന്ന് ട്രംപ് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
എന്നാൽ പണ്ട് പൊഖ്റാനിൽ ഇന്ത്യ ആണവസ്ഫോടനം നടത്തിയപ്പോൾ ലോകം മുഴുവൻ ഇന്ത്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തി. അന്ന് മോദിയുടെ ഗുരുവായ വാജ് പേയിയായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം ആ പ്രതിസന്ധിയെ അതിജീവിച്ചു. അതുപോലെ ശിഷ്യനായ മോദിയും ഇപ്പോൾ ട്രംപ് ഉയർത്തുന്ന വ്യാപാരച്ചുങ്ക ഭീഷണിയെ അതിജീവിക്കുമെന്ന് ഉറപ്പുണ്ടെന്ന് സാമ്പത്തിക, രാഷ്‌ട്രീയ നിരീക്ഷികർ. അത്യധികം അതിജീവനശേഷിയുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോൾ യുഎസ് പ്രസിഡൻറ് ട്രംപ് ഏർപ്പെടുത്തിയ വ്യാപാരഭീഷണിയെയും അതിജീവിക്കുമെന്ന് വിദഗ്ധർ. ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ 50 ശതമാനം അധിക വ്യാപാരതീരുവ ബാധിക്കുന്നത് ഏതാനും ഉൽപന്നങ്ങളെ മാത്രമാണ്. ടെക്സ്റ്റൈൽ, ലെതർ ഉൽപന്നങ്ങൾ, ചെമ്മീൻ എന്നിവയുടെ മേൽ ആണ് ട്രംപ് 50 ശതമാനം അധിക വ്യാപാരത്തീരുവ ആഗസ്ത് 27 മുതൽ ഏർപ്പെടുത്തുക. ഈ മൂന്ന് വിഭാഗത്തിൽപ്പെട്ട ഉൽപന്നങ്ങൾ ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 40 മുതൽ 50 ശതമാനം വരെ വരും. ഇന്ത്യയുടെ ആകെ കയറ്റുമതി കഴിഞ്ഞ വർഷം 8500 കോടി എന്ന് കണക്കാക്കിയാൽ ഇതിന്റെ നേർപകുതിയായ 4250 കോടി ഡോളറിന്റെ കയറ്റുമതിയെയാണ് അത് ബാധിക്കുക അതേ സമയം മരുന്ന്, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ മേൽ ട്രംപ് അധികതീരുവ ചുമത്തിയിട്ടില്ല.
ഇപ്പോൾ ഇതാ യുഎസിനെ ഒഴിവാക്കി ഇന്ത്യയിൽ നിന്നും യുഎഇ സൗദി-ജോർദാൻ വഴി ഇറ്റലിയിലൂടെ യൂറോപ്യൻ യൂണിയനിലേക്ക് ചരക്ക് എത്തിക്കാൻ കഴിയുന്ന ഐമെക് ഇടനാഴി യാഥാർത്ഥ്യമാക്കണമെന്നും അതിന് സഹായങ്ങൾ നൽകാൻ തയ്യാറാണെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയോ മെലനി. ഭീകരവാദത്തിനെതിരെ ഉറച്ച നിലപാടെടുക്കുന്ന ജോർജ്ജിയോ മെലനി ധീരമായ നിലപാടുകളുടെ പേരിൽ മോദിയുമായി അടുപ്പും പുലർത്തുന്ന നേതാവാണ്. ഇന്ത്യാ മിഡിൽ ഈസ്റ്റ് -യൂറോപ്പ്- ഇക്കണോമിക് കോറിഡോർ (ഐഎംഇസി) അഥവാ ഐമെക് എന്നാണ് ഈ ഇടനാഴിയെ വിളിക്കുക. ചുരുക്കപ്പേരായി ഐമെക് ഇടനാഴി എന്നും വിളിക്കാറുണ്ട്.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും ഫോണിൽ സംസാരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരു രാജ്യങ്ങൾക്കും 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് "ഏകപക്ഷീയമായ താരിഫ് ഏർപ്പെടുത്തൽ" സംബന്ധിച്ച് ചർച്ച ചെയ്തതായി ലുല ഡ സിൽവ വെളിപ്പെടുത്തി.
അതിനിടയിലാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യാഴാഴ്ച മോസ്കോയിലെ ക്രെംലിനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടത് . ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളെക്കുറിച്ചുള്ള വിശാലമായ ചർച്ചകളിൽ, അവരുടെ പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിനായി തുടർന്നും പ്രവർത്തിക്കാൻ അവർ സമ്മതിച്ചു. ഇന്ത്യയിലെ റഷ്യൻ എംബസി സ്ഥിരീകരിച്ച ഈ കൂടിക്കാഴ്ച, നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ ബന്ധങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തെളിയിച്ചു. പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. പര്യടനതീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണമായതായി ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ഓഗസ്റ്റ് മാസം അവസാനത്തോടെയായിരിക്കും പുടിൻ ഇന്ത്യയിലെത്തുകയെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഇടഞ്ഞതിന് പിന്നാലെയാണ് പുടിൻ ഇന്ത്യയിലെത്തുന്നത്.
ഇതോടെ മലക്കം മറിയാൻ ഉള്ള ശ്രമവും അമേരിക്ക നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദി 7 വർഷത്തിനിടെ ആദ്യമായി ചൈന സന്ദർശിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ട്. ബ്രിക്സ് താരിഫുകൾക്കെതിരെ അണിനിരക്കുമെന്ന് അമേരിക്കയ്ക്ക് ആശങ്കയുണ്ടോ എന്ന പത്രപ്രവർത്തകയുടെ ചോദ്യത്തിന് ഇപ്പോൾ ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണെന്നും എന്നാൽ ഞങ്ങൾ 100% സമയവും യോജിക്കുന്നില്ല എന്നും ട്രംപ് സർക്കാർ പ്രതിനിധി പറയുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ താരിഫുകളെ നിങ്ങൾ എങ്ങനെ കാണുന്നു? എന്നതിനോട് മുൻ യുകെ ട്രഷറി മന്ത്രി ജിം ഒ'നീൽ നൽകുന്ന മറുപടിയും ശ്രദ്ധനേടുന്നുണ്ട് . "ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയാൽ - ഏറ്റവും കൂടുതൽ പാശ്ചാത്യ അനുകൂല രാജ്യമായ - അവർ അവരുടെ നിലപാട് പുനർവിചിന്തനം ചെയ്യാൻ തുടങ്ങിയേക്കാം . അമേരിക്കയ്ക്ക് ഒരിക്കലും ആഗ്രഹിക്കാത്ത കാര്യം ഇന്ത്യയും ചൈനയും കൂടുതൽ അടുക്കുക എന്നതാണ്." എന്നും പറയുന്നു
അതിനിടെ ക്രെംലിൻ നേതാവ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നേരിട്ട് ചർച്ച നടത്തിയാൽ മാത്രമേ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിക്കുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ട്രംപ്-പുടിൻ ഉച്ചകോടിക്കുള്ള സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുന്നതിനിടെയാണ് ഈ സംഭവം. യുഎസ്-റഷ്യ ചർച്ചകൾക്ക് സാധ്യതയുള്ള ഒരു വ്യവസ്ഥയായി ഉക്രെയ്ൻ നേതാവ് വോളോഡിമർ സെലെൻസ്‌കിയെ കാണാൻ റഷ്യൻ പ്രസിഡന്റ് വിസമ്മതിച്ചതിനെ തുടർന്ന് ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ആസൂത്രിതമായ ഉച്ചകോടി മുന്നോട്ട് പോയേക്കില്ല. എന്നും റിപ്പോർട്ട് ഉണ്ട് . ഇതിന് പ്രധാന കാരണം വാഷിംഗ്ടണിൽ നിന്നും മോസ്കോയിൽ നിന്നുമുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആണ് .
പിന്നാലെ റഷ്യയും ഉക്രെയ്നും തമ്മിൽ ഒരു സമാധാന കരാർ ഉറപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, ഇന്ത്യയ്ക്കുമേലുള്ള അധിക തീരുവ നിങ്ങൾ പിൻവലിക്കുമോ? എന്ന ചോദ്യത്തോട് ട്രംപ് അതിനെക്കുറിച്ച് നമുക്ക് പിന്നീട് നോക്കാം... ഇപ്പോൾ, ഇന്ത്യ 50% തീരുവ നൽകും. എന്നാണ് പ്രതികരിച്ചത്. ഇതോടെ അപ്പോൾ താരിഫിന്റെ യഥാർത്ഥ കാരണം എന്താണ്? റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചോ എണ്ണയെക്കുറിച്ചോ അല്ലേ?
എന്ന ചോദ്യവും ഉയർന്നു.
എന്തായാലും റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ വൻതോതിലുള്ള തീരുവ ചുമത്തിയതോടെ, അത് റഷ്യയെയും ചൈനയെയും ഇന്ത്യയുമായി കൂടുതൽ അടുപ്പിച്ചു. ചൊവ്വാഴ്ച, ക്രെംലിൻ ഇന്ത്യയെ പിന്തുണച്ചു, തീരുവ വർദ്ധിപ്പിച്ചതിന് ട്രംപിനെ വിമർശിച്ചു, അത് "നിയമവിരുദ്ധം" എന്ന് വിളിച്ചു. അതേസമയം, വ്യാഴാഴ്ച ചൈന 50 ശതമാനം തീരുവയ്‌ക്കെതിരെ ഇന്ത്യയെ പിന്തുണച്ചു, "ഇന്ത്യയുടെ പരമാധികാരം ചർച്ച ചെയ്യാൻ കഴിയില്ല" എന്ന് പറഞ്ഞു.
വർഷങ്ങളുടെ നിഷ്‌ക്രിയത്വത്തിനുശേഷം, റഷ്യ-ഇന്ത്യ-ചൈന (ആർഐസി) സംവിധാനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം റഷ്യ പുനരാരംഭിച്ചു, ചൈനയും ഈ ആശയത്തെ പിന്തുണച്ചു. താരിഫുകളുടെ കാര്യത്തിലായാലും ഉക്രെയ്നുമായി സമാധാന കരാറിലെത്തുന്നതിലായാലും ട്രംപിൽ നിന്ന് മൂന്ന് രാജ്യങ്ങളും ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha