സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു...

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ രണ്ട് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാന്‍പൂര്‍- മോഹ് ല- അമ്പഗഢ് ചൗകി ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
നക്‌സല്‍ വിരുദ്ധ ഓപറേഷനുമായി ബന്ധപ്പെട്ട് മദന്‍വാദ വനത്തില്‍ സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിന് ശേഷം പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സുരക്ഷാസേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സംഘവും ഓപറേഷനില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് നക്‌സലൈറ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഓപറേഷന്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha