ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ദീപാവലി സമ്മാനമായി ജി.എസ്.ടി പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നും മോദി .79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഈ ദീപാവലിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സമ്മാനമായി പുതുതലമുറ ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. സാധാരണ വസ്തുക്കളുടെ നികുതി ഗണ്യമായി കുറയും... ഇത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്.എം.ഇ) വലിയ നേട്ടമാകും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയുകയും, നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും' -മോദി പറഞ്ഞു.
ആണവായുധം കാട്ടി പാകിസ്താന്‍ ഇന്ത്യയെ വിരട്ടേണ്ടെന്നും ഓപറേഷന്‍ സിന്ദൂറിനുശേഷം പാകിസ്താന് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നല്‍കി. ഇന്ത്യന്‍ സേനക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകര്‍ത്തു. പാകിസ്താനിലെ നാശം വളരെ വലുതായിരുന്നു.പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി ഓര്‍മിപ്പിച്ചു.
"
https://www.facebook.com/Malayalivartha