ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം... സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം...
ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലായി ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുള്ള മിന്നല്‍ പ്രളയത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി.
സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും സൈന്യത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുണ്ട്. ഷിംല, ലാഹോള്‍ സ്പിതി ജില്ലകളിലെ നിരവധി പാലങ്ങള്‍ ഒലിച്ചുപോയി. വെള്ളപ്പൊക്കം മൂലം രണ്ട് ദേശീയ പാതകള്‍ ഉള്‍പ്പെടെ 300 ലധികം റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha