വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി....

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിന് നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി.
രാഷ്ട്രീയ ഇസ്പത് നിഗമിന്റെ (ആര്‍ഐഎന്‍എല്‍) കീഴിലുള്ള വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിനകത്തെ സെന്‍ട്രല്‍ ഡിസ്പാച്ച് യാഡിനകത്തുമാത്രം ഉപയോഗിച്ച 36 വാഹനങ്ങള്‍ക്ക് നികുതിചുമത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധിപറഞ്ഞത്. ഇവയ്ക്ക് നികുതിയൊഴിവാക്കിത്തരണമെന്ന താരാചന്ദ് ലോജിസ്റ്റിക് സൊലൂഷന്‍സ് കമ്പനിയുടെ ആവശ്യം ആന്ധ്രപ്രദേശ് അധികൃതര്‍ തള്ളിയിരുന്നു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സിംഗിള്‍ബെഞ്ചില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചു.
ഡിസ്പാച്ച് യാഡിനകത്തേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്നും അതിനാല്‍ പൊതുസ്ഥലമായി കാണാനാവില്ലെന്നുമുള്ള കമ്പനിയുടെ വാദം ഹൈക്കോടതി സിംഗിള്‍ബെഞ്ച് അംഗീകരിച്ചു. മോട്ടോര്‍വാഹന നികുതിയായി കമ്പനിയില്‍നിന്ന് ഈടാക്കിയ 22,71,700 രൂപ തിരിച്ചുനല്‍കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
"
https://www.facebook.com/Malayalivartha


























