ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും.
തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്. റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായിട്ടുണ്ടായിരുന്നു. കേരളവും തമിഴ്‌നാടും എതിര്‍വാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കാനായി സാധിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
ബില്ലുകള്‍ ആറ് മാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നു കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി വ്യക്തമാക്കിയിരുന്നു.
ബില്ലുകളിലെ തീരുമാനമെടുക്കലില്‍ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ണ്ടബി ആര്‍ ഗവായിയുടെ നിരീക്ഷണം. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും
ബില്ലുകളില്‍ തീരുമാനമെടുക്കാനായി സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് കേസില്‍ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്.
"
https://www.facebook.com/Malayalivartha


























