പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും...

പഞ്ചാബിലേയും ഹിമാചല്‍പ്രദേശിലേയും പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. അതേസമയം, ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ പഞ്ചാബിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. 23 ജില്ലകളിലായി 2000ത്തോളം ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്.
1.76 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് സത്ലജ്, ബിയാസ് രവി നദികള്‍ കരകവിഞ്ഞാണ് പ്രളയമുണ്ടായത്.
പതിനായിരത്തോളം ആളുകളെയാണ് പ്രളയമേഖലകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും സഹായധനം പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് കാബിനറ്റ് മന്ത്രി അമന്‍ അറോറ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള 60,000 കോടി ദുരിതാശ്വാസ സഹായം ഉടന്‍ അുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടായിരുന്നു .
"
https://www.facebook.com/Malayalivartha