എല്ലാ റെക്കോർഡുകളും ഭേദിച്ച് കുതിച്ചുയർന്ന് സ്വർണവില.. 2840 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്... ഇതോടെ സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്..

സംസ്ഥാനത്തെ സ്വർണവില എല്ലാ റെക്കോർഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2840 രൂപയാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ സ്വർണവില ഒരു ലക്ഷത്തിലേക്ക് കടക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 97,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,640 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.സ്വര്‍ണം എക്കാലത്തും തിളങ്ങിക്കൊണ്ടിരിക്കുന്ന ലോഹമാണ്. വില അനുദിനം റെക്കോഡ് ഭേദിക്കുന്നതിനാല്‍ സ്വര്‍ണം വലിയ വരുമാനമാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 50%-ത്തിലധികം വരുമാനമാണ് സ്വര്‍ണം നല്‍കുന്നത്. ധന്‍തേരസ്, ദീപാവലി അടുത്തുവരുമ്പോള്‍ ഒരു നിക്ഷേപമായി മാത്രമല്ല, സമൃദ്ധിയുടെ പ്രതീകമായി സ്വര്‍ണം വാങ്ങുന്ന ശീലവും ഇന്ത്യക്കാര്‍ക്കുണ്ട്.
ഈ വര്‍ഷത്തെ ധന്‍തേരസ് ഒക്ടോബര്‍ 18 ന് അതായത് നാളെയാണ്. ഇന്നേ ദിവസം സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങള്‍ വാങ്ങിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഈ ദിവസങ്ങളില്‍ എല്ലാവരും സ്വര്‍ണം വാങ്ങിക്കും. എന്നാല്‍ ഇത്തരം സമയങ്ങളില്‍ പൊതുവെ ഉപഭോക്താക്കള്‍ ജാഗ്രതയില്ലാതെയാണ് സ്വര്‍ണം വാങ്ങിക്കാറുള്ളത്. ആഘോഷസമയങ്ങളിലും അല്ലാതേയും വിവേകത്തോടെ സ്വര്‍ണം വാങ്ങിക്കേണ്ടത് എങ്ങനെയാണ് എന്ന് നോക്കാം. സ്വര്‍ണം വാങ്ങുമ്പോള്‍ പലരും ബിഐഎസ് ഹാള്‍മാര്‍ക്ക് പരിശോധിക്കാന്‍ മറക്കുന്നു.
നിങ്ങള്‍ 24 കാരറ്റ് അല്ലെങ്കില്‍ 22 കാരറ്റ് സ്വര്‍ണം വാങ്ങുന്നുവെന്ന് നിങ്ങള്‍ കരുതിയേക്കാം.പക്ഷേ അത് യതാര്‍ത്ഥത്തില്‍ വളരെ കുറവായിരിക്കാം, പിന്നീട് അത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ ശ്രമിക്കുന്നതുവരെ നിങ്ങള്‍ക്ക് പരിശുദ്ധിയെക്കുറിച്ച് അറിഞ്ഞെന്ന് വരില്ല.അതിനാല്‍, ജ്വല്ലറി എത്ര പ്രശസ്തമാണെങ്കിലും എല്ലായ്‌പ്പോഴും ബിഐഎസ് ഹാള്‍മാര്‍ക്ക് പരിശോധിച്ചുവെന്ന് ഉറപ്പാക്കണം.
https://www.facebook.com/Malayalivartha