ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ

ഡിറ്റ്‌വാ ചുഴലിക്കാറ്റും മഴയും വന്‍ നാശം വിതച്ച ശ്രീലങ്കയ്ക്ക് ആവശ്യമുള്ള വൈദ്യസഹായമായി ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ച് ഇന്ത്യ. ശ്രീലങ്കയ്ക്ക് ഉടന്‍ ആവശ്യമുള്ള വൈദ്യസഹായമാണ് ഇത്തവണ ഇന്ത്യ നല്‍കിയത്. വേഗം സ്ഥാപിക്കാനാകുന്ന രണ്ട് ഫീല്‍ഡ് ആശുപത്രികളാണ് ഇന്ത്യ നിര്‍മ്മിച്ച് നല്‍കുക. ഇതിനൊപ്പം ഡോക്ടര്‍മാരടങ്ങുന്ന 70 അംഗ മെഡിക്കല്‍ സംഘത്തെയും നല്‍കും. ഇന്ന് തന്നെ ആ ആശുപത്രികള്‍ ശ്രീലങ്കയിലെത്തും.
നവംബര്‍ 30ന് ഈ ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലങ്കയിലെത്തിച്ചിരുന്നു. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഡോക്ടര്‍മാരും ശ്രീലങ്കയിലെത്തി. കടുനായകെ വിമാനത്താവളത്തിലാണ് ഇവ എത്തിയത്. അതേസമയം 'ഓപ്പറേഷന്‍ സാഗര്‍ ബന്ധു'വിന് കീഴില്‍ ശ്രീലങ്കയില്‍ രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ഇന്ത്യ. ആകെ 53 ടണ്‍ദുരിതാശ്വാസ വസ്തുക്കള്‍ഇന്ത്യ ശ്രീലങ്കയില്‍ എത്തിച്ചു.
രക്ഷാദൗത്യങ്ങള്‍ ഏകോപിപ്പിക്കാന്‍ 80 എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ എത്തിച്ചു. വ്യോമസേനയുടെ ചേതക്, എം.ഐ 17 ഹെലികോപ്റ്ററുകള്‍ ദുരന്ത മുഖത്ത് ഒറ്റപ്പെട്ട നിരവധി പേരെ എയര്‍ലിഫ്റ്റ് ചെയ്തു. ഇന്ത്യയില്‍ ഡിറ്റ്‌വാ ചുഴലിക്കാറ്റും പിന്നാലെയുള്ള കനത്ത മഴയും തമിഴ്‌നാട്ടില്‍ ഇന്നും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചെന്നൈയടക്കം വിവിധ ജില്ലകളില്‍ ഡിസംബര്‍ നാലുമുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha

























