കുളിമുറിയിലെ ഹീറ്ററില്‍ നിന്നും വിഷവാതകം ശ്വസിച്ച് നവവധുവിന് ദാരുണാന്ത്യം

കുളിമുറിയിലെ ഹീറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് നവവധു മരിച്ചു. ബെംഗളൂരു മദനായകഹള്ളിയില്‍ ഹാസന്‍ സ്വദേശിനിയായ ഭൂമിക (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഭൂമികയുടെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി വൈകീട്ട് ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭൂമികയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ജോലി കഴിഞ്ഞ് തിരിച്ചു വീട്ടില്‍ എത്തിയിട്ട് കതകില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെയാണ് വാതില്‍ കുത്തി തുറന്ന് കൃഷ്ണമൂര്‍ത്തി അകത്തു കയറുന്നത്.
ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായി വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. നാലുമാസം മുന്‍പായിരുന്നു ഭൂമികയുടെയും കൃഷ്ണമൂര്‍ത്തിയുടെയും വിവാഹം നടന്നത്. ബംഗളുരുവിലെ ഈ വീട്ടില്‍ എത്തിയിട്ട് രണ്ടാഴ്ച ആയതേ ഉള്ളു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























