നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

നവജാത ശിശു തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു.
ജനിച്ച് മിനിറ്റുകള്‍ മാത്രം മുന്‍പ് പിറന്ന മനുഷ്യക്കുഞ്ഞിനു തെരുവ് നായ്ക്കള്‍ സുരക്ഷാ വലയം തീര്‍ത്ത് ഒരു രാത്രി മുഴുവന്‍. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു.
പ്രദേശവാസിയായ ശുക്ല മണ്ഡല്‍ എത്തിയപ്പോള്‍ നായ്ക്കള്‍ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























