നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്

ഉത്തര്‍ പ്രദേശിലെത്തുന്ന ബംഗ്ലാദേശി, റോഹിങ്ക്യന്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജില്ലകളിലും തടങ്കല്‍ പാളയങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ 17 നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രദേശത്തെത്തിയ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവരങ്ങള്‍ അതാത് സമയങ്ങളില്‍ തന്നെ ഐജിക്ക് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നുഴഞ്ഞുകയറ്റക്കാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമെതിരെ വേഗത്തിലും കര്‍ശനമായും നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരില്‍ കൂടുതല്‍ പേരും ശുചീകരണ തൊഴിലാളികളാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്കിടയില്‍ വ്യാപക പരിശോധനകള്‍ നടത്താനാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നവംബര്‍ 23ലെ നിര്‍ദേശ പ്രകാരം പൊലീസ് എല്ലാ കുടിയേറ്റ തൊഴിലാളികളുടേയും രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. എട്ട് സംസ്ഥാനങ്ങളുമായും ഒരു കേന്ദ്ര ഭരണപ്രദേശവുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലേക്ക് നുഴഞ്ഞുകയറാന്‍ താരതമ്യേനെ എളുപ്പമാണെന്നും ഇതിനാലാണ് അതിവേഗം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























