ഈ യോഗ്യതയുണ്ടോ? കൊച്ചിയിൽ ജോലി ഒഴിവ് ശമ്പളം 46,000 രൂപ.. അപേക്ഷിക്കേണ്ടത് ഇങ്ങനെ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) കീഴിൽ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിൽ (CIRM) കരാറടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 3 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത: MCA അഥവാ ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്). അല്ലെങ്കിൽ, ഏതെങ്കിലും ബി.ടെക്കിന് കമ്പ്യൂട്ടർ സ്പെഷ്യലൈസേഷൻ (PGDCA/തത്തുല്യം), അഥവാ ഡാറ്റാ പ്രോസസ്സിംഗ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. എം.എസ്.സി (ഇലക്ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) ആണെങ്കിൽ ഈ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.
"
പ്രതിമാസ ഏകീകൃത വേതനം 46,230 രൂപ. 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 18-നും 36-നും ഇടയിലായിരിക്കണം. പിന്നോക്ക വിഭാഗങ്ങൾക്കും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്കും നിലവിലുള്ള നിയമമനുസരിച്ച് വയസ്സിളവുകൾ ലഭിക്കും.
താല്പര്യമുള്ളവർ CUSAT വെബ്സൈറ്റായ recruit.cusat.ac.in വഴി ഫെബ്രുവരി 20-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗം/ഒ.ബി.സി വിഭാഗക്കാർക്ക് 900/- ഉം, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 185/- ഉം ആണ്.
ഓൺലൈൻ അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം, ഫെബ്രുവരി 27-നകം "Registrar, Administrative Office, Cochin University of Science and Technology, Kochi-22" എന്ന വിലാസത്തിൽ അയക്കണം. "Application for the post of Programmer in CIRM on contract basis" എന്ന് കവറിന് പുറത്ത് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് https://recruit.cusat.ac.in/files/NOTIFICATION_409.pdf
https://www.facebook.com/Malayalivartha

























