Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

സൗദി പര്യാടനത്തിന് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങി; സൗദിയില്‍ ഇന്ത്യാക്കാരായ തൊഴിലാളികള്‍ക്കെല്ലാം സൗജന്യമായി സിം നല്‍കാന്‍ ധാരണ; ഇന്ത്യയ്ക്ക് എതിരെ സൈബര്‍ യുദ്ധം നടത്തുന്നവര്‍ക്കതിരെ കര്‍ശന നടപടി

04 APRIL 2016 01:18 AM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയുടെ മനസ്സ് സ്വന്തമാക്കി ഇന്ത്യയിലേക്ക് മടങ്ങി. മോദിയെ ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന കര്‍ശനക്കാരായ സൗദി അറേബ്യയും അംഗീകരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് സൗദി രാജാവ് റിയാദിലെ തന്റെ കൊട്ടാരത്തില്‍ മോദിക്ക് രാജകീയ സ്വീകരണമാണ് നല്‍കിയത്. കൊട്ടാരത്തില്‍ത്തന്നെ നടന്ന ചടങ്ങില്‍ മോദിക്ക് സൗദി രാജാവ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയും സമ്മാനിച്ചു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ആധരിക്കപ്പെടുകയാണ് മോദി.
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം പ്രവാസി മലയാളികള്‍ക്കും ആശ്വാസമാണ്. ഇന്ത്യയില്‍ നിന്ന് സൗദിയില്‍ എത്തുന്ന ഇന്ത്യാക്കാരായ തൊഴിലാളികള്‍ക്കെല്ലാം സൗജന്യമായി സിം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ അവര്‍ക്ക് സൗദി അറേബ്യ സിം നല്‍കും. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഇതിനുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കും. പ്രി പെയിഡ് സിം ആകും കിട്ടുക. ഇതുള്‍പ്പെടെ സൗദിയിലെ പ്രവാസികളെ സഹായിക്കാന്‍ നിരവധി കാര്യങ്ങളും സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യാക്കാര്‍ക്ക് നിയമപരമായ ഉപദേശങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ളവ ഇതില്‍പ്പെടും. പ്രവാസികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബഹുഭാഷാ ഹെല്‍പ്‌ലൈന്‍ സംവിധാനം; റിയാദിലും ജിദ്ദയിലും വര്‍ക്കര്‍ റിസോഴ്‌സ് സെന്ററുകള്‍; വെബ്‌പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ സഹായവും; സൗദിയില്‍ മോദി ഇന്ത്യന്‍ സമൂഹത്തോട് പറഞ്ഞത് സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം; കിരീടാവകാശിയുടെ നേതൃത്വത്തില്‍ മോദിക്ക് ഇന്ന് അത്താഴ വിരുന്ന്; രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ തിരക്കിട്ട പരിപാടികള്‍; ഉഭയകക്ഷി ബന്ധം ശക്തമാക്കും; ആവേശത്തോടെ പ്രവാസി ഇന്ത്യക്കാര്‍ അമേരിക്കയില്‍ എത്തിയ മോദിക്ക് ഒട്ടും കുറവ് വരുത്താതെ സ്വീകരണം ഒരുക്കി ഒബാമ; അടുത്തിരുത്തി ചര്‍ച്ചകളും സംഭാഷണങ്ങളും ഡിന്നറും; സൗദിയില്‍ ഇറങ്ങി അറബ് സൗഹൃദം പുതുക്കി മോദി മടങ്ങും ഇസ്ലാമിക ബാങ്ക് ആശയം ഇന്ത്യയില്‍ നടപ്പിലാക്കുമോ? റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്താന്‍ സൗദി അറേബ്യന്‍ ബാങ്കിന്റെ ശ്രമം; സൗദി സന്ദര്‍ശനത്തിനെത്തുന്ന മോദിയുടെ നിലപാടും നിര്‍ണ്ണായകമാകും റിക്രൂട്ട്‌മെന്റ് മാഫിയയെ ഇല്ലാതാക്കി; തടവിലായ മലയാളി നഴ്‌സുമാരെ രക്ഷപെടുത്തി നാട്ടിലെത്തിച്ചു; പ്രവാസികള്‍ ട്വീറ്റ് ചെയ്താലും നടപടി; വിദേശകാര്യ വകുപ്പുകൊണ്ട് സാധാരണക്കാര്‍ക്ക് എന്ത് പ്രയോജനം എന്ന് തെളിയിച്ച് സുഷമ സ്വരാജ് കൈയടി നേടുന്നത് ഇങ്ങനെ
അതിനിടെ വ്യാപാരം, തൊഴില്‍, ആഭ്യന്തര സുരക്ഷ എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. ചെറിയ കുറ്റങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട് സൗദി ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാമെന്നും സൗദി രാജാവ് ഉറപ്പ് നല്‍കി. തടവുകാരുടെ വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിശോധിച്ച് തുടര്‍നടപടിയെടുക്കും.
നിക്ഷേപം, തൊഴില്‍, രഹസ്യാന്വേഷണം തുടങ്ങി വിവിധ മേഖലകളിലായി അഞ്ച് ധാരണാപത്രങ്ങളിലാണ് ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവച്ചത്. തീവ്രവാദ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള ധാരണയാണ് ഇതില്‍ പ്രധാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചുമുള്ള രഹസ്യവിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയിലെത്തി. ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, കരകൗശല മേഖലയിലെ പരസ്പര സഹകരണം എന്നിവയാണ് മറ്റു ധാരണാപത്രങ്ങള്‍.
സൗദിയിലെ മുപ്പത് പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യവികസനം, പെട്രോളിയം, പുനരുപയോഗ ഊര്‍ജം, പ്രതിരോധം, കൃഷി, എന്നീ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. സൗദി കിരീടാവകാശി, ഉപകിരീടാവകാശി, വിദേശകാര്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി. റിയാദിലെ ടിസിഎസിന്റെ വനിതാ ബിപിഒ സെന്ററും മോദി സന്ദര്‍ശിച്ചു.
സൗദിയുടെ സുരക്ഷയില്‍ മറ്റ് മതങ്ങളെ കടന്നാക്രമിക്കുന്നവര്‍ക്കും രക്ഷയില്ല
അറബ് രാജ്യങ്ങളുടെ സഹായത്തോടെ രാജ്യ സുരക്ഷ ഉറപ്പാക്കുകയാണ് മോദിയുടെ ലക്ഷ്യം. യുഎഇ സന്ദര്‍ശനത്തിലും ഇതിനാണ് പ്രാധാന്യം നല്‍കിയത്. സൗദിയിലും മോദി പ്രധാനമായും ചര്‍ച്ച നടത്തിയ് ഇതു തന്നെയാണ്. സൗദിയില്‍ ഇരുന്ന് ഇന്ത്യയ്ക്ക് എതിരെ സൈബര്‍ യുദ്ധം നടത്തുന്നവര്‍ ഇനി കുടുങ്ങും. മറ്റ് മതങ്ങളെ അപമാനിച്ചാലും സൗദിക്ക് പുറത്താകും. ഇതിനുള്ള ധാരണയും മോദിയുമായി സൗദിയുണ്ടാക്കിയിട്ടുണ്ട്.
രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നവരെല്ലാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഗള്‍ഫ് മേഖലയിലാണ്. ഭീഷണി ഫോണ്‍ കോളുകളും മറ്റും വരുന്നതും ഈ മേഖലയില്‍ നിന്ന്. ഇവിടെ ഇരുന്ന് ഇസ്ലാം മതത്തെ അനുകൂലിക്കുന്നവര്‍ എന്ന വ്യാജേന മറ്റ് മതങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നു. ഇത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാരുടെ വിവരങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ സൗദിയുമായി മോദി കൈകോര്‍ക്കുന്നത്. സമാനമായ സഹകരണം യുഎഇയുമായുണ്ട്. ഇവിടെ നിന്ന് മോദിയുടെ സന്ദര്‍ശനത്തിന് ശേഷം നിരവധി ഇന്ത്യാക്കാരെ നാടുകടത്തിയിരുന്നു.
തീവ്രവാദത്തിനെതിരെ കടുന്ന നടപടിയെടുക്കുന്ന രാജ്യമാണ് സൗദി. യെമനിലും മറ്റും സൗദി സജീവമായ ഇടപെടല്‍ നടത്തുന്നു. ഈ വസ്തുതകളെല്ലാം വിശദീകരിച്ചാണ് ഇന്ത്യയുടെ വെല്ലുവിളികളെ മോദി അവതരിപ്പിച്ചത്. അത് അംഗീകരിക്കുകയും ചെയ്തു.
ബിസിനസുകാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
നിലവിലെ നികുതി സന്പ്രദായത്തിനു പകരമുള്ള ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യത്തിന് അരികെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ ചരക്ക് സേവന നികുതി പൂര്‍ണമായും എന്ന് പ്രാബല്യത്തില്‍ വരുമെന്ന കാര്യം മോദി വെളിപ്പെടുത്തിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അതിന്മേല്‍ യാതൊന്നും ചെയ്യാനാവില്ലെന്നും മോദി പറഞ്ഞു. അവ ഏതൊക്കെയാണെന്ന് മോദി പരാമര്‍ശിച്ചില്ലെങ്കിലും വോഡാഫോണും കെയ്ന്‍ ഇന്ത്യയുമാണ് ആ കന്പനികള്‍. സൗദിയില്‍ സന്ദര്‍ശന നടത്തുന്ന പ്രധാനമന്ത്രി അവിടത്തെ കന്പനികളുടെ സിഇഒമാരും വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുയായിരുന്നു.
ഇന്ത്യയിലെ റെയില്‍വേ, പ്രതിരോധം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സൗദിയിലെ ബിസിനസുകാരെ മോദി ക്ഷണിച്ചു. വിദേശ നിക്ഷേപത്തിനായി സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ആഗോള സാന്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയാണ് ലോകത്തെ വ്യവസായികളുടെ 'ആശാകിരണം' എന്നും മോദി പറഞ്ഞു. എളുപ്പം നിക്ഷേപം നടത്താനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. അടുത്ത തവണ ലോക ബാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്‌പോള്‍ ഇന്ത്യ ഇതിലും മുന്നിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാരണം വ്യവസായം ആകര്‍ഷിക്കുന്നതിന് വേണ്ടി ഭരണപരമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യ നടത്തിക്കഴിഞ്ഞു മോദി ചൂണ്ടിക്കാട്ടി. ദീര്‍ഘകാലവും സ്ഥിരതയുള്ളതുമായ നികുതി സംവിധാനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ മാത്രമുള്ള ടി.സി.എസ് കേന്ദ്രം സന്ദര്‍ശിച്ചു
സൗദി അറേബ്യയിലെ സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന റിയാദിലെ ടി.സി.എസ് ഐ.ടി കേന്ദ്രം മോദി സന്ദര്‍ശിച്ചു. 40 മിനിട്ടോളം അവിടെ ചെലവഴിച്ച മോദി വനിതാ ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസു ചെയ്യാനും സമയം കണ്ടെത്തി.
സ്ത്രീ ജീവനക്കാരോട് ഇന്ത്യയിലേക്ക് വരണമെന്ന അഭ്യര്‍ത്ഥിച്ച മോദി ഊഷ്മളമായ സ്വീകരണമാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് പറഞ്ഞു. ലോകത്ത് മത്സരം നടക്കുന്ന ഈ വേളയില്‍, മാനവശേഷി വലിയൊരു പങ്കാണ് വഹിക്കുന്നത്. ഈ രംഗത്ത് സ്ത്രീകളുടെ ശേഷി കൂടി ഉപയോഗിക്കുകയും അത് വികസനവുമായി ബന്ധപ്പെടുത്താന്‍ കഴിയുകയും ചെയ്താല്‍ ഏത് രാജ്യവും ദ്രുതഗതിയില്‍ പുരോഗതിയിലേക്ക് കുതിക്കുമെന്നും മോദി പറഞ്ഞു. 2013ല്‍ ആരംഭിച്ച ടി.സി.എസ് കേന്ദ്രത്തില്‍ ആയിരം സ്ത്രീകളാണ് ജോലി നോക്കുന്നത്. ഇവരില്‍ 85 ശതമാനം പേരും സൗദി സ്വദേശികളാണ്.
സമ്മാനമായി നല്‍കിയതുകൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ്
സൗദി അറേബ്യയില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് സമ്മാനമായി നല്‍കിയത് തൃശൂരിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണ മാതൃക. പുരാതന കാലത്ത് ഇന്ത്യയും സൗദിയും തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാടുകളുടെ പ്രതീകമെന്ന നിലയ്ക്കാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എഡി 629 ല്‍ അറബ് വ്യാപാരികള്‍ സ്ഥാപിച്ചതാണ് ചേരമാന്‍ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയില്‍ അറബ് വ്യാപാരികള്‍ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്. പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാന്‍ ജുമാ മസ്ജിദ്. എല്ലാ മതത്തില്‍പ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കില്‍ എണ്ണ നല്‍കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ രാജാവ് ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയതുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ നിലവിലുണ്ട്. മക്കയില്‍നിന്ന് തിരികെ വരുംവഴി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട രാജാവ് ഒമാനിലെ സലാലയില്‍വച്ച് മരിച്ചെന്നാണ് ചരിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends