തമിഴ്‌നാട്ടില്‍ മൂന്ന് മാസത്തിനിടെ കാണാതായത് 271 കുട്ടികളെ

തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഇതുവരെ 271 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. പ്രതിദിനം ശരാശരി രണ്ടു കുട്ടികളെയെങ്കിലൂം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇവരില്‍ ഏറെയും പിഞ്ചുകുഞ്ഞുങ്ങളാണ്. കുട്ടികളെ വ്യഭിചാര കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്നതോ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കൈമാറുകയോ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് പണം ഈടാക്കി അധികൃതമായി ദത്തുനല്‍കുകയോ ആയിരിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്. ബാലഭിക്ഷാടനത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് വന്ന് അംഗവൈകില്യമുണ്ടാക്കിയാണ് ഭിക്ഷൈടനത്തിന് ഉപയോഗിക്കുന്നത്.
അടുത്തകാലത്ത് കാറിലെത്തിയ സംഘം വഴിയരുകില്‍ നിന്നിരുന്ന കുട്ടിയെ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന പത്തുമാസം പ്രായമുള്ള മകളെയും മാതാപിതാക്കള്‍ക്കൊപ്പം ബസ് സ്‌റ്റേഷനില്‍ ഉറങ്ങിക്കിടന്ന എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയെയും അടുത്തകാലത്ത് തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടികളെ റാഞ്ചാന്‍ വന്‍സംഘം തന്നെ ഇറങ്ങിയിട്ടുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 2711 കുട്ടികളെ കാണാതായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























