തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപര്യന്തം

തീവ്രവാദികളെന്ന് ആരോപിച്ച് 10 സിഖ് തീര്‍ത്ഥാടകരെ വെടിവെച്ചു കൊന്ന കേസില്‍ 47 പൊലീസുകാര്‍ക്ക് ജീവപരന്ത്യം തടവിന് വിധിച്ചു. വെള്ളിയാഴ്ച വിചാരണ കോടതി ഇവര്‍ കുറ്റക്കാരെന്ന് വിധിച്ചിരുന്നു.
1991 ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം. സിഖ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ആഢംബര ബസ് ഉത്തര്‍പ്രദേശിലെ പിലിബിറ്റില്‍ വെച്ച് തടയുകയും ബസിലുണ്ടായിരുന്ന പത്ത് പേരെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചായിരുന്നു വധിച്ചത്. 10 ഖാലിസ്താന്‍ തീവ്രവാദികളെ വധിച്ചു എന്ന വാദവുമായി പിറ്റേന്ന് പൊലീസ് രംഗത്തെത്തുകയും ചെയ്തു. ബസിലുണ്ടായിരുന്നവരില്‍ ചിലര്‍ ക്രിമിനലുകളും ആയുധധാരികളുമാണെന്നായിരുന്നു പൊലീസ് വിശദീകരണം.
സംഭവം വിവാദമായതോടെ സുപ്രീംകോടതി നിര്‍ദേശ പ്രകാരം സി.ബി.െഎ കേസ് അന്വേഷിക്കുകയായിരുന്നു. തീവ്രവാദികളെ കൊന്നാല്‍ ലഭിക്കുന്ന പാരിതോഷികങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും വേണ്ടിയായിരുന്നു പൊലീസുകാര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് സി.ബി.െഎ കണ്ടെത്തി. 57 പൊലീസുകാര്‍ക്കെതിരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിചാരണ നടപടികള്‍ക്കിടയില്‍ 10 പേര്‍ മരണപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























