Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക്ക് മാധ്യമങ്ങള്‍

05 APRIL 2016 02:57 AM IST
മലയാളി വാര്‍ത്ത.

പഠാന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണവും പാക്ക് പ്രത്യേക അന്വേഷണ സംഘത്തെ പ്രവേശിക്കാന്‍ അനുവദിച്ചതും ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും ഇന്ത്യയുടെ നാടകമെന്ന് പാക്ക് മാധ്യമങ്ങള്‍. കേസ് അന്വേഷിക്കുന്ന പാക്കിസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ചാണ് പാക്ക് മാധ്യമമായ ദ് പാക്കിസ്ഥാന്‍ ടുഡെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു സമര്‍പ്പിക്കും.
അതേസമയം, പാക്ക് ആരോപണത്തിനെതിരെ ഇന്ത്യയും രംഗത്തെത്തി. പഠാന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന നിലപാട് ഐഎസ്‌ഐയുടെയും പാക്ക് സൈന്യത്തിന്റെയും ഇരട്ടത്താപ്പാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
കൃത്യമായ തെളിവില്ലാതെ ചില പ്രത്യേക അജന്‍ഡ നടപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആക്രമണം നടത്തിയവരെ കുറിച്ച് ഇന്ത്യയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്ഥാന്‍ സംഘവുമായി സഹകരിച്ചില്ല. പാക്ക് സംഘത്തെ അന്വേഷണത്തില്‍ നിന്നു വിലക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടിയ സമയവുമായി ബന്ധപ്പെട്ടും പാക്ക് സംഘം സംശയം പ്രകടിപ്പിച്ചു. ഏറ്റുമുട്ടല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിച്ചുവെന്നാണ് പാക്ക് സംഘം പറയുന്നത്. പാക്കിസ്ഥാന്‍ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ലോകത്തിനു മുന്നില്‍ കാണിക്കുന്നതിനുള്ള ഇന്ത്യയുടെ നാടകമായിരുന്നു ബാക്കിയെല്ലാം അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല, ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് തെളിയിക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഭീകരരും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാനെ അപമാനിക്കുന്നതിനും ലോകത്തിന്റെ ശ്രദ്ധ ലഭിക്കുന്നതിനുമായി ഇന്ത്യ മൂന്നു ദിവസത്തെ നാടകം നടത്തുകയായിരുന്നുവെന്നും പാക്ക് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് 'ദ് പാക്കിസ്ഥാന്‍ ടുഡെ' റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചംഗ പാക്ക് സംഘമാണ് കഴിഞ്ഞ മാസം അന്വേഷണത്തിനായി ഇന്ത്യയിലെത്തിയത്. ഇവര്‍ പഠാന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിക്കുകയും കേസിലെ 16 സാക്ഷികളെ കാണുകയും ചെയ്തിരുന്നു. ആക്രമണം നടന്ന സ്ഥലവും സന്ദര്‍ശിച്ചു. തീവ്രവാദികള്‍ സഞ്ചരിച്ച വഴി, അവര്‍ വാഹനം തട്ടിയെടുത്ത സ്ഥലം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. ആക്രമണത്തിന് ജയ്‌ഷെ മുഹമ്മദ് നടത്തിയ ഒരുക്കങ്ങളും അവര്‍ കൈമാറിയ സന്ദേശങ്ങളും മറ്റു വിശദാംശങ്ങളും പാക്ക് സംഘത്തിന് എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) കൈമാറിയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഡിഎന്‍എ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവയും കൈമാറി. ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലു തീവ്രവാദികളുടെയും പേരും മേല്‍വിലാസവും എന്‍എഎ കൈമാറുകയും അവ സ്ഥിരീകരിക്കാന്‍ പാക്ക് സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ സംഘം പാക്കിസ്ഥാനിലേക്കു തെളിവെടുപ്പിനായി പോകാനും തീരുമാനിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (13 hours ago)

Malayali Vartha Recommends