ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യ നിരോധനം ഉറപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമായി ബീഹാര്‍. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമടക്കമുള്ള എല്ലാ മദ്യവും നിരോധിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇനി മുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കുകയില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബീഹാറില്‍ നേരത്തെ നാടന്‍മദ്യവും കള്ളും നിരോധിച്ചിരുന്നു. അതേ സമയം ആര്‍മി ക്യാന്റീനുകളില്‍ മദ്യം ലഭിക്കും.
ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മദ്യനിരോധനം നടപ്പില്‍ വരുത്തുമെന്ന് മുഖ്യമന്ത്രിയായ ശേഷം നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. തെരഞ്ഞടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം. സംസ്ഥാനത്ത് സ്ത്രീകളാണ് മദ്യനിരോധനം ആവശ്യപ്പെട്ട് പ്രചരണം ആരംഭിച്ചത്. നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്ന പഞ്ചായത്തുകള്‍ക്ക് പാരിതോഷികം നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഏതാണ്ട് 6000 കോടി രൂപയാണ് 20152016 കാലഘട്ടത്ത് മദ്യവില്‍പ്പനയിലൂടെ ബിഹാര്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 2,000 കോടി രൂപ വിദേശ മദ്യ വില്‍പ്പനയിലൂടെയും 4000 കോടി രൂപ ഇന്ത്യന്‍ നിര്‍മിത മദ്യത്തിലൂടെയുമായിരുന്നു ലഭിച്ചത്.
രാജ്യത്ത് മദ്യഉപഭോഗത്തില്‍ നാലാം സ്ഥാനം ബീഹാറിനാണ്. നിലവില്‍ കേരളം,ഗുജറാത്ത്, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം മദ്യനിരോധനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























