നടി പ്രത്യൂഷ ബാനര്‍ജിയുടെ മാതാപിതാക്കള്‍ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെതിരെ രംഗത്ത്

പ്രമുഖ സീരിയല്‍ നടി പ്രത്യൂഷ ബാനര്‍ജി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ രാഹുല്‍ രാജ് സിങ്ങിനെതിരെ യുവതിയുടെ രക്ഷിതാക്കള്‍ രംഗത്ത്. ടെലിവിഷനില്‍ അഭിനയിച്ച് സാമ്പത്തികമായി മെച്ചപ്പെട്ടപ്പോഴാണ് പ്രത്യൂഷയുടെ ജീവിതത്തിലേക്ക് രാഹുല്‍ കടന്നുവന്നത്. അവളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് രാഹുല്‍ തെറ്റായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. രാഹുലാണ് പ്രത്യൂഷയുെട ജീവിതത്തെ പൂര്‍ണമായും നിയന്ത്രിച്ചിരുന്നത്. പ്രത്യൂഷയെ ഇയാള്‍ പലവട്ടം പരസ്യമായി മര്‍ദിച്ചിരുന്നതായും രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു.
രാഹുലിന് മറ്റൊരു ബന്ധത്തില്‍ ഒന്‍പതു വയസുള്ള മകനുള്ള കാര്യം പ്രത്യൂഷ അടുത്ത കാലത്താണ് അറിഞ്ഞത്. രക്ഷിതാക്കള്‍ക്കൊപ്പം താമസിച്ചാല്‍ ഒഴിവാക്കുമെന്ന് പ്രത്യൂഷയെ രാഹുല്‍ ഭീഷണിപ്പെടുത്തിയിരുന്നു. നടിയെ സുഹൃത്തുക്കളുമായോ രക്ഷിതാക്കളുമായോ ഇടപെടാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ പൊലീസിനോട് എല്ലാം പറഞ്ഞിട്ടുണ്ട്. രാഹുലിന് ഏറ്റവും കടുത്ത ശിക്ഷതന്നെ ലഭിക്കണം. വാര്‍ത്ത അറിഞ്ഞപ്പോള്‍ മകളെ വിളിക്കാനുള്ള നമ്പറോ എവിടെയാണ് ഉള്ളതെന്നോ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പ്രത്യൂഷയുടെ ചില സുഹൃത്തുക്കളാണ് കാര്യങ്ങള്‍ ശരിയാക്കിയത് രക്ഷിതാക്കള്‍ പറഞ്ഞു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. വിവാഹ ഒരുക്കങ്ങള്‍ക്കിടെ രാഹുലിനു മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞതാണു പ്രത്യൂഷയെ തളര്‍ത്തിയതെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോരെഗാവിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച വൈകിട്ടാണു നടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























