Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...

ഇന്നു ലോകാരോഗ്യ ദിനം; ഈ വര്‍ഷത്തെ ദിനാചരണം പ്രമേഹത്തിനെതിരെയുള്ള പോരാട്ടത്തിന്

07 APRIL 2016 01:19 AM IST
മലയാളി വാര്‍ത്ത.

ഇന്നു ലോകാരോഗ്യ ദിനം. പ്രമേഹത്തിനെതിരെയുള്ള പോരാട്ടമായാണു ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ദിനാചരണം സംഘടിപ്പിക്കുന്നത്. വളരെ വേഗം വ്യാപിക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്്് പ്രമേഹം. പ്രമേഹരോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളവും ഭീഷണിയിലാണ്. നഗരങ്ങളുടെ കണക്കുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതു കൊച്ചിയും. പ്രമേഹ ബാധിതരായി കൊച്ചിയിലെ ആശുപത്രികളിലേക്കെത്തുന്ന പുതുതലമുറയുടെ എണ്ണവും കൂടുന്നു. ദിവസവും ശരാശരി നാലു പുതിയ രോഗികളാണു കൊച്ചിയിലെ വിവിധ ആശുപത്രികളിലെക്കെത്തുന്നതെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗര്‍ഭകാലത്തെ പ്രമേഹ നിരക്കുകളില്‍ സമീപകാലത്തു വര്‍ധനയുണ്ടാകുന്നെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഗര്‍ഭകാലത്തെ പ്രമേഹരോഗം കൂടി വരുന്നെന്നാണു റിസര്‍ച് സൊസൈറ്റി ഫോര്‍ ദ് സ്റ്റഡി ഓഫ് ഡയബറ്റീസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) കേരള ചാപ്റ്റര്‍ നടത്തിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നത്. തന്മൂലം ഇക്കാര്യത്തില്‍ പ്രത്യേക പഠനം നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഗര്‍ഭ കാലത്തു പ്രമേഹ രോഗികളാകുന്ന സ്ത്രീകള്‍ക്കു പ്രസവത്തിനു ശേഷം പ്രമേഹം കുറഞ്ഞാലും വീണ്ടും വരാനുള്ള സാധ്യത രണ്ടിരട്ടി കൂടുതലാണ്. കൂടാതെ ഇത്തരത്തിലുണ്ടാകുന്ന കുട്ടികള്‍ക്കു ചെറുപ്രായത്തില്‍ത്തന്നെ പ്രമേഹം വരാന്‍ സാധ്യതയുണ്ട്.

ഗര്‍ഭകാലത്തെ പ്രമേഹ രോഗത്തിനു പ്രധാന കാരണമാകുന്നത് പൊണ്ണത്തടിയും ജീവിതശൈലിയുമാണെന്നു ആര്‍എസ്എസ്ഡിഐ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. എസ്. ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഭക്ഷണ ശീലങ്ങളിലെ വ്യത്യാസവും വ്യായാമത്തിന്റെ അഭാവവും കൊളസ്‌ട്രോളും അമിത വണ്ണത്തിനും കാരണമാകുന്നു. ഗര്‍ഭകാല പ്രമേഹത്തിന്റെ നിരക്കു 15% വരെ വര്‍ധിച്ചെന്നു ചില സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

ആവര്‍ത്തിച്ചു വരുന്ന അണുബാധ പ്രമേഹ രോഗത്തിന്റെ ലക്ഷണമാകാമെന്നു ഡോ. എസ്.ശ്രീനിവാസ കമ്മത്ത്. ദേഹത്തു വരുന്ന കുരുക്കള്‍, മൂത്രത്തിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ തുടങ്ങിയവ ഇടയ്ക്കിടെ വന്നാല്‍ തീര്‍ച്ചയായും പ്രമേഹ പരിശോധന നടത്തണം. ഉയര്‍ന്ന നിരക്കിലുള്ള പ്രമേഹം ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കുന്നതാണ് അണുബാധയ്ക്കു കാരണം. പ്രമേഹ ബാധിതരില്‍ ടിബി രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷിയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനും കാരണം. വടക്കേ ഇന്ത്യയെ അപേക്ഷിച്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള രോഗ സാന്ദ്രതയേറുന്നത്.

പ്രമേഹത്തിനു ചെറുപ്പമാകുന്നെന്നു കണക്കുകള്‍ സൂചിപ്പിച്ചു തുടങ്ങിയിട്ടു കാലമേറെയായി. ഇപ്പോള്‍ 25 വയസ്സിനു താഴെയുള്ളവര്‍ക്കും പ്രമേഹം വന്നുതുടങ്ങി. ജീവിതശൈലിയുടെ ഭാഗമായാണ് ഇത്. പാരമ്പര്യമായി പ്രമേഹം വരാമെങ്കിലും അതിന്റെ വേഗം വര്‍ധിപ്പിക്കുന്നതു ജീവിത ശൈലിയാണ്. 25 വയസ്സിനു താഴെ പ്രമേഹത്തിന് അടിപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും രോഗം വരുന്നതു 20-നും 25-നും ഇടയിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. 20 മുതല്‍ 25 വയസ്സു വരെ 39.7 % പ്രമേഹരോഗികളുണ്ടാകുമ്പോള്‍ 15 മുതല്‍ 19 വയസ്സു വരെ 18.7 % മാത്രമാണു രോഗികള്‍. കൗമാരത്തില്‍ നിന്നു യൗവനത്തിലേക്കുള്ള മാറ്റവും സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നതുമാണ് ഇതിനു പിന്നിലെന്നും സാമൂഹിക അവസ്ഥാ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (10 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (11 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (11 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (13 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (13 hours ago)

Malayali Vartha Recommends