Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

ജനിച്ചത് പെണ്‍കുഞ്ഞല്ല: മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

07 APRIL 2016 03:09 AM IST
മലയാളി വാര്‍ത്ത.

ജനിച്ചത് പെണ്‍കുഞ്ഞല്ലെന്ന കാരണത്താല്‍ മാതാവ് നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. ഹൈദരാബാദില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പൂര്‍ണ്ണിമ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം കാട്ടിയത്. 24 ദിവസം പ്രായമുള്ള കുഞ്ഞിനെ ഷേവിംഗ് ബ്‌ളേഡ് ഉപയോഗിച്ച് കഴുത്തു കണ്ടിച്ച് മരിക്കാനായി തെരുവില്‍ ഇട്ടു.
നഗരത്തിലെ ഒരു കടയുടമയുടെ ഭാര്യയാണ് 30 കാരിയായ പൂര്‍ണ്ണിമ. ഇവരുടെ ആദ്യ കുഞ്ഞ് ആണ്‍കുട്ടിയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് രണ്ടാമത്തെ പ്രസവത്തിലും പിറന്നത് ആണ്‍കുഞ്ഞായിരുന്നു. മൂന്നാമത്തെ കുട്ടി പെണ്‍കുട്ടിയായിരിക്കുമെന്ന അമിത പ്രതീക്ഷയിലായിരുന്നു പൂര്‍ണ്ണിമ. എന്നാല്‍ മൂന്നാഴ്ച മുമ്പ് ഇവര്‍ക്ക് പിറന്നതും ആണ്‍കുട്ടിയായതോടെ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്കോ ബന്ധുക്കള്‍ക്കോ കൊണ്ടുപോയി കൊടുക്കാന്‍ പൂര്‍ണ്ണിമ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ കുടുംബം ഇതിന് എതിരായതോടെ ഇവര്‍ കടുത്ത വിഷാദത്തിലായി. കുഞ്ഞിനെ ഇഷ്ടമില്ലാതിരുന്ന ഇവര്‍ അതിനെ തന്റെ അടുത്ത് കൊണ്ടുവരാന്‍ പോലും സമ്മതിക്കുകയും ചെയ്തിരുന്നില്ല. കാര്യങ്ങള്‍ അപകടകരമാം വിധത്തിലേക്ക് മാറിയത് ചൊവ്വാഴ്ച രാത്രിയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ കുഞ്ഞിനെ ഒരു കൂട്ടം കള്ളന്മാര്‍ ആക്രമിച്ചെന്നും തന്റെ മംഗല്യസൂത്രം തട്ടിപ്പറിച്ച് കൊണ്ടുപോകുകയും ചെയ്തതായി നേരേഡ്‌മെറ്റില്‍ കോസ്‌മെറ്റിക് സ്‌റ്റോര്‍ നടത്തുന്ന ഭര്‍ത്താവ് ശ്രീധര്‍ രാജുവിന് പൂര്‍ണ്ണിമ ഫോണ്‍ ചെയ്തു.
ഓടിപ്പാഞ്ഞെത്തിയ ശ്രീധര്‍ അബോധാവസ്ഥയിലായ കുട്ടിയുമായി പൂര്‍ണ്ണിമ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തില്‍ കാത്തു നില്‍ക്കുന്നത് കണ്ടു. ബൈക്കിലെത്തിയ രണ്ടുപേര്‍ മുഖത്ത് എന്തോ സ്‌പ്രേ ചെയ്ത് ബോധം കെടുത്തി മംഗല്യസൂത്രവുമായി കടന്നെന്നും കുഞ്ഞിനെ തെരുവില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയെന്നും ഇവര്‍ പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞിന്റെ കഴുത്ത് മുറിഞ്ഞതായി കണ്ടെത്തിയ ശ്രീധര്‍ അതിനെ തര്‍ണാകയിലെ സുരക്ഷാ ഹോസ്പിറ്റലില്‍ കാണിച്ചു. തുടര്‍ന്ന് ഗാന്ധി ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാന്‍ ഇവര്‍ നിര്‍ദേശിക്കുകയും അവിടെ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിക്കുകയുമായിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പൂര്‍ണ്ണിമയുടെ പെരുമാറ്റം സംശയാസ്പദമായി തോന്നുകയും പരസ്പര വിരുദ്ധമായ മൊഴി നല്‍കുകയും ആയിരുന്നു. ഒരിക്കല്‍ പോലും ഇവര്‍ കുഞ്ഞ് മരിച്ചതില്‍ ദു:ഖിച്ചില്ല. കുഞ്ഞ് കിടന്നെന്ന് പറഞ്ഞ സ്ഥലത്ത് രക്തവും കണ്ടില്ല. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ മൂര്‍ച്ചയേറിയ ഏതോ ആയുധം ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തു മുറിച്ചതാണ് മരണകാരണമെന്നും കണ്ടെത്തി. പിന്നീട് പൂര്‍ണ്ണയെ വീണ്ടും ചോദ്യം ചെയ്തതോടെ സത്യം പുറത്തുവരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (9 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (19 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (32 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (7 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (7 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (7 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (10 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends