മോഡി ജനങ്ങളില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്തുന്നു: സോണിയ ഗാന്ധി

പ്രധാന മന്ത്രി നരേന്ദ്ര മോഡി ജനങ്ങളില്‍ വിദ്വേഷവും ഭിന്നിപ്പും വളര്‍ത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിദേശരാജ്യങ്ങളില്‍ പരസ്പരം കെട്ടിപ്പിടിക്കുകയും രാജ്യത്തെക്കുറിച്ച് വലിയ കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന മോദി തിരികെ നാട്ടിലെത്തുമ്പോള്‍ വിദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. അസമിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തില്‍ അസമിലെ ജനങ്ങള്‍ ജഗ്രത പാലിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
ബി.ജെ.പി വര്‍ഗീയത പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. സ്‌നേഹത്തോടെയും ഒരുമയോടെയും ജീവിക്കുന്ന അസമിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി. രാജ്യത്തെമ്പാടും സഞ്ചരിച്ച് നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സോണിയ പറഞ്ഞു. അസാമിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും സോണിയ ആരോപിച്ചു.
നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം മോഡി മറന്നുപോയെന്നും അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























