ബീഹാറിലെ സമ്പൂര്‍ണ മദ്യ നിരോധനത്തെ തുടര്‍ന്ന് മദ്യം കിട്ടാതെ രണ്ട് പേര്‍ മരിച്ചു

ബീഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനത്തെ തുടര്‍ന്ന് മദ്യത്തിന് അടിമയായ രണ്ട് പേര്‍ മരിച്ചു. ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ മദ്യം നിരോധിച്ചത്. തുടര്‍ന്ന് എല്ലാ ദിവസവും കഴിക്കുന്ന മദ്യം ലഭിക്കാതെ വന്നതോടെ ഇവര്‍ മരിക്കുകയായിരുന്നു. ഇതില്‍ ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനനാണ്.
സ്ഥിരമായി കഴിക്കുന്ന മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എം.സി.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനായ രഘുനന്ദന്‍ ബസ്ര കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരാള്‍ കെ.എം.സി.എച്ച് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാളുടെ പേരും വിവരങ്ങളും ലഭ്യമായിട്ടില്ല.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ രഘുനന്ദന്‍ സ്ഥിരം മദ്യപാനിയായിരുന്നു. മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ഥിരം മദ്യപാനികള്‍ക്കുണ്ടാകുന്ന രോഗ ലക്ഷണങ്ങളായിരുന്നു രഘുനന്ദന് ഉണ്ടായിരുന്നത്. ഏപ്രില്‍ ഏഴിന് ഇയാളുടെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു. കുദ്ദ്വാചെയിന്‍പുര്‍ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് കോണ്‍സ്റ്റബിളാണ് ഇയാള്‍.
രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് കതിഹറിലാണ്. മധ്യവയസ്‌കനായ ഒരാളാണ് മരിച്ചത്. ലോക്കല്‍ ആശുപത്രി ഇയാളെ ഡി അഡിക്ക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചു. ഇയാളുടെ പേരോ വിവരമോ ലഭ്യമായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























