'നിര്‍ഭാഗ്യ'ത്തിന് കാരണക്കാരനായ മകനെ അച്ഛന്‍ കൊലപ്പെടുത്തി

ഛത്തീസ്ഗഡില്‍ പിതാവ് മകനെ കൊലപ്പെടുത്തി. തന്റെ നിര്‍ഭാഗ്യങ്ങള്‍ക്ക് കാരണം ഒമ്പതു വയസുകാരനായ മകനാണെന്ന ചിന്തയാണ് ശ്രാവണ്‍ സത്‌നാമിയെ (38) മകന്റെ തല തറയില്‍ ഇടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
റായ്പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ടില്‍ഡയിലാണ് സംഭവം നടന്നത്. ഉറങ്ങി കിടക്കുകയായിരുന്ന മകന്‍ കുലേശ്വറിനെ വിളിച്ചുണര്‍ത്തിയ ശേഷം കുട്ടിയുടെ തല ശക്തമായി ഇയാള്‍ തറയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പകുതി ബോധത്തിലായ കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
വീട്ടില്‍ ഭാര്യയില്ലാത്ത സമയത്തായിരുന്നു ശ്രാവണിന്റെ ക്രൂരത. തുടര്‍ന്ന് വീട്ടിലെത്തിയ അവര്‍ രക്തത്തില്‍ കുളിച്ച് അനക്കമില്ലാതെ കിടക്കുന്ന കുട്ടിയെ കണ്ട് നിലവിളിച്ചതു കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു.
സംഭവത്തിനു ശേഷം പ്രതി പൊലീസിനു കീഴടങ്ങി, കുറ്റസമ്മതം നടത്തി. കൊലപാതകകുറ്റത്തിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























