Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി

30 APRIL 2026 09:02 PM IST
മലയാളി വാര്‍ത്ത

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. ബുധനാഴ്ച രാത്രി 7.30നാണ് സൈറ ഹാത്തൂന്‍ കോയിക്കല്‍ ജങ്ഷന് പടിഞ്ഞാറുള്ള കോട്ടക്കുഴി കലുങ്ക് റോഡരികില്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റത് സൈറ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചു. ഭാര്യയുടെ മൃതദേഹവുമായി മക്കള്‍ക്കൊപ്പം മോര്‍ച്ചറിക്ക് മുന്നില്‍ കണ്ണീരോടെ നിന്ന ഭര്‍ത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാന്‍ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ െ്രെഡവറാണ് ലഡു മിയാന്‍. ആറു വര്‍ഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. അടിയന്തരമായി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മന്ത്രി ചെയ്തു. മാന്നാറില്‍ നിന്നും പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി,പോസ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചു.

ഭര്‍ത്താവിനും കുട്ടികള്‍ക്ക് ആവശ്യമായ തുണികള്‍ വാങ്ങി നല്‍കുന്നതിന് ക്രമീകരണങ്ങള്‍ നടത്തി. 25,000 രൂപ ചെലവുകള്‍ക്കായി ലിഡു മിയാനെ ഏല്‍പ്പിച്ചു. തൊഴില്‍ വകുപ്പില്‍ നിന്ന് 50,000 രൂപ നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ വിളിച്ചുവരുത്തി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുവരെ താമസിക്കുന്നതിനായി ഭര്‍ത്താവിനെയും കുട്ടികളെയും സമീപത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റി. ആലപ്പുഴയിലെ പിങ്ക് എന്ന സന്നദ്ധ സംഘടന കുഞ്ഞുങ്ങളുടെ സംരക്ഷണം താല്‍ക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. കെ സി വേണുഗോപാല്‍ എംപി വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിന് ക്രമീകരണം നടത്തുമെന്ന് അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ നടത്തുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എച്ച് സലാം എംഎല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (12 minutes ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (29 minutes ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (37 minutes ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (51 minutes ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (56 minutes ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (58 minutes ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (1 hour ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (1 hour ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (1 hour ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (1 hour ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (1 hour ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (1 hour ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (2 hours ago)

Malayali Vartha Recommends