താക്കോൽ വിഴുങ്ങി പോക്‌സോ കേസ് പ്രതി.. പത്ത് കിലോ പഴം കഴിപ്പിച്ച് പൊലീസ്..ആശുപത്രിയിൽ എത്തിച്ച് രാത്രിയോടെ ശരീരത്തിൽ നിന്നും താക്കോൽ പുറത്തെടുത്തു..

പോലീസിനെ വീണ്ടും കുഴക്കി പോക്സോ പ്രതി . താക്കോൽ വിഴുങ്ങിയ പോക്‌സോ കേസ് പ്രതിയെക്കൊണ്ട് പത്ത് കിലോ പഴം കഴിപ്പിച്ച് പൊലീസ്. ബംഗളൂരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബെല്ലാരി സ്വദേശിയായ കാർത്തിക് (രാമു) ആണ് താക്കോൽ വിഴുങ്ങിയത്. 17കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യുന്നതിനിടെയാണ് ഇയാൾ ലോക്കറിന്റെ താക്കോൽ വിഴുങ്ങിയത്.
പ്രതിയുടെ ശരീരത്തില്‍ നിന്നും താക്കോല്‍ പുറത്തെത്തിയതോടെ പോലിസിനും ആശ്വാസമായി,ഏപ്രിൽ 24നാണ് പെൺകുട്ടിയെ ഗംഗോണ്ടനഹള്ളിയിൽ നിന്ന് കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർത്തിക്കിനെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് കാർത്തിക്കാണെന്ന് ഉറപ്പായതോടെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
തുടർന്നാണ് കാർത്തിക് ലോക്കറിന്റെ താക്കോൽ വിഴുങ്ങിയത്.ഇതോടെ പ്രതിയെ സെല്ലിലേക്കു മാറ്റി. സ്വാഭാവികമായി താക്കോൽ ശരീരത്തിൽനിന്ന് പുറന്തള്ളാൻ ഡോക്ടർമാരും പോലീസും കാത്തിരുന്നതായും ഇതോടെ പ്രതിക്ക് പല ദിവസങ്ങളിലായി പത്ത് കിലോയിലധികം പഴം നൽകിയെങ്കിലും താക്കോൽ പുറത്തെത്തിയില്ല. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് രാത്രിയോടെ ശരീരത്തിൽ നിന്നും താക്കോൽ പുറത്തെടുത്തു.
സംഭവം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഗംഗോണ്ടനഹള്ളിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തുന്നത്.പൊലീസിന്റെ വിശദീകരണമനുസരിച്ച്, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏപ്രില്‍ 24-ന് കാണാതായ വിവരം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























