കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയവര്‍ക്ക് ബംഗാളില്‍ വധശിക്ഷ

രണ്ടു വര്‍ഷം മുമ്പ് കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേര്‍ക്ക് കൊല്‍ക്കത്ത കോടതി വധശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു.
ബിരാത്തിയിലെ മൃണാളിനി ദത്ത കോളേജിലെ വിദ്യാര്‍ത്ഥിയായ സൗരവ് ചൗധരിയെ (21) പ്രതികള്‍ തട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്.
പ്രദേശത്തെ ക്രിമിനലായ ശ്യാംലാല്‍ എന്നയാളുടെ വ്യാജ മദ്യവില്‍പ്പനയ്ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് 2014 ജൂലായ് 5-ന് പുലര്‍ച്ചെ സൗരവിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് കഷ്ണങ്ങളാക്കിയ സൗരവിന്റെ ശരീരഭാഗങ്ങള്‍ ബാമംഗാച്ചി, ദത്താപുക്കൂര്‍ എന്നീ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. ഇത് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ശ്യാംലാല്‍ കര്‍മാക്കര്‍, സുമന സര്‍ക്കാര്‍, സുമന്‍ ദാസ്, അമല്‍ ബാരുയ്, സോമനാഥ് സര്‍ദാര്‍, തപസ് ബിശ്വാസ്,രത്തന്‍ സമ്മാദാര്‍, താരക് ദാസ് എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
ഒരു സ്ത്രീയുള്‍പ്പെടെ മറ്റ് മൂന്നു പേര്‍ക്ക് അഞ്ചുവര്‍ഷത്തെ തടവും ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗരവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കൂടാതെ സൗരവിന്റെ ബന്ധുക്കളും. സുഹൃത്തുക്കളും,അയല്‍ക്കാരും ചേര്‍ന്ന് കഴിഞ്ഞയാഴ്ച കോടതി വളപ്പില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു റാലി സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച 12 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടയില്‍ 15 പ്രതികളില്‍ 14 പേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതികളില്‍ ഒരാളെ വെറുതെവിട്ടിരുന്നു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























