'ശക്തിമാന്‍' വിടചൊല്ലി... ബിജെപി എംഎല്‍എ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കുതിര 'ശക്തിമാന്‍' മരണത്തിനു കീഴടങ്ങി

നശിച്ച മനുഷ്യരെ ഉള്ളില്‍ ശപിച്ചുകൊണ്ട് ആ മിണ്ടാപ്രാണി ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും. കൃത്രിമക്കാല്‍ ആ ബിജെപി എംഎല്‍എക്ക് കൊടുത്തോളൂ. എന്റെ വേഗമേറിയ കാലുകള്‍ ഇല്ലാതെ ഞാന്‍ ഇല്ല. ഇത്രയും സേവനങ്ങള്‍ക്ക് നന്ദി. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എത്തിയ ബിജെപി എംഎല്‍എ കാല്‍ തല്ലിയൊടിച്ച കുതിര ശക്തിമാന്‍ മരിച്ചു. കൃത്രിമക്കാല്‍ ഘടിപ്പിച്ചിട്ടും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്തതിനാലാണു ശക്തിമാന്‍ മരിച്ചത്.
ബിജെപി എംഎല്‍എ ഗണേശ് ജോഷിയാണു പ്രതിഷേധത്തിനിടെ ശക്തിമാന്റെ കാല്‍ തല്ലിയൊടിച്ചത്. മുറിച്ചുമാറ്റിയ പിന്‍കാലിന് പകരം കൃത്രിമക്കാല്‍ വച്ചിരുന്നു. എന്നാല്‍ ഇതില്‍ അണുബാധ ചെറുക്കാന്‍ കഴിയാഞ്ഞതോടെ ശക്തിമാന്‍ മരണത്തിനു കീഴടങ്ങി.
കുതിരയെ ആക്രമിച്ച സംഭവത്തില്‍ ഗണേശ് ജോഷിക്കെതിരെ കേസെടുത്തിരുന്നു. എംഎല്‍എയുടെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പതിനാലുകാരനായ ശക്തിമാന്‍ 2006 മുതല്‍ ഉത്തരാഖണ്ഡ് പൊലീസില്‍ സേവനമനുഷ്ടിച്ച് വരികയായിരുന്നു. 95,000 രൂപയ്ക്കാണ് പൊലീസ് സേന ഇവനെ സ്വന്തമാക്കിയത്.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ബിജെപി പ്രതിഷേധത്തിനിടയിലാണ് അശ്വാരൂഢ സേനയിലെ ശക്തിമാന്‍ എന്ന കുതിരയുടെ കാല്‍ എംഎല്‍എ ഗണേശ് ജോഷി അടിച്ചൊടിച്ചത്. കഴിഞ്ഞ മാര്‍ച്ച് പതിനാലിനായിരുന്നു സംഭവം. ലാത്തി ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ഗണേശ് ജോഷി കുതിരയെ അടിക്കുകയായിരുന്നു. അടിക്കൊണ്ട് കാല്‍ ഒടിഞ്ഞു തൂങ്ങിയ കുതിരയെ ആംബുലന്‍സിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു വൈകുന്നേരം ആറ് മണിയോടെയാണ് ശക്തിമാന്‍ മരണത്തിന് കീഴടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























