പശ്ചിമ ബംഗാള്‍: മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ആക്രമണം, ഒരു മരണം

പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ മൂര്‍ഷിദാബാദ് ജില്ലയിലെ ജുത്പുര്‍ ഗ്രാമത്തില്‍ ഉണ്ടായ ബോംബ് ആക്രമണത്തില്‍ സിപിഎം അനുഭാവി കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് ആരോപണം.
62 മണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുള്ള 3,401 ബൂത്തുകളാണുള്ളത്. ഇതേത്തുടര്‍ന്ന് ഒരു ലക്ഷം സുരക്ഷാ സൈനികരെ ഉള്‍പ്പെടുത്തി അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























