കടല്‍ക്കാലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

കടല്‍ക്കാലക്കേസില്‍ ഇന്ത്യ നിലപാട് മയപ്പെടുത്തുന്നു. ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ ഉപാധികളോടെ തിരികെ പോകാന്‍ അനുവദിക്കാമെന്ന് ഇന്ത്യ രാജ്യാന്തര തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ അറിയിച്ചു. വിചാരണ തുടങ്ങുമ്പോള്‍ പ്രതിയെ ഇന്ത്യയിലെത്തിക്കണമെന്ന് ഇറ്റലി ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന വ്യവസ്ഥ. സാല്‍വത്തോറെ ജിറോണിനെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇന്ത്യ നേരത്തെ നിലപാടെടുത്തത്. ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാല്‍വത്തോെറ ജിറോണ്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. കേസില്‍ തുടക്കം മുതലേ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. രണ്ടു മലയാളി മത്സ്യബന്ധനത്തൊഴിലാളികള്‍ മരിച്ച കേസായിട്ടും ഇവരെ ഇന്ത്യല്‍ തടവില്‍ പാര്‍പ്പിക്കാത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
ഇതിനിടെ ട്രൈബ്യൂണല്‍ നിര്‍ദേശിക്കുകയാണെങ്കില്‍ സാല്‍വത്തോറെയെ ഇന്ത്യയില്‍ എത്തിക്കാം എന്ന് നെതെര്‍ലാന്‍ഡ്‌സിലെ ഇറ്റാലിയന്‍ സ്ഥാനപതി അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ അറിയിച്ചു.
2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്‍വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍നിന്നു വെടിവച്ചു മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























