ഒരു ലക്ഷം രൂപക്കൊരു കുഞ്ഞ്

മധ്യപ്രദേശ് സംസ്ഥാനത്തെ ഗ്വാളിയറിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് 'കുഞ്ഞ്' വില്പ്പന നടക്കുന്നതായി കണ്ടെത്തിയത്. അവിടെ റെയ്ഡ് നടത്തിയ പോലീസുകാര്‍ ഞെട്ടിത്തെറിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. അവിഹിത ഗര്‍ഭത്തില്‍ ഉണ്ടാകുന്ന കുരുന്നുകളെയും കുട്ടികളെ വേണ്ടാത്തവര്‍ക്കും പണ സമ്പാദനത്തിനുള്ള മാര്‍ഗമുണ്ടാക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ ചെയ്തുവന്നിരുന്നത്. ഒരു ലക്ഷം രൂപക്കാണ് 30 കിടക്കകളുള്ള ഈ ആശുപത്രിയില്‍ നിന്നും ശിശു കച്ചവടം നടത്തി വന്നതെന്നും പോലീസ് അറിയിച്ചു. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് ലഭിക്കുകയുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടു ഡയറക്ടര്‍, മാനേജര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കസ്റ്റടിയില്‍ എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























