വായ്പാ കുടിശികയില്‍ 2,468 കോടി രൂപ കൂടി നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ

വിവിധ ബാങ്കുകളില്‍ നിന്നുമെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു മുങ്ങിയ വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശികയില്‍ 2,468 കോടി രൂപ കൂടി നല്‍കാമെന്നു സുപ്രീംകോടതിയെ അറിയിച്ചു. തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നും മല്യ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല.
കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും ഉണ്ടായതായും മല്യ വ്യക്തമാക്കി.
നേരത്തെ 4,400 കോടി രൂപ നല്‍കാമെന്നു വിജയ് മല്യ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളുകയാണ് ചെയ്തത്. വിവിധ ബാങ്കുകളില്‍ നിന്നുമെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയശേഷം ബ്രിട്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























