ഭര്‍ത്താവിനെ കൊന്ന അച്ഛനെ തൂക്കിക്കൊല്ലണമെന്നു ദുരഭിമാനകൊലയില്‍ നിന്ന് രക്ഷപെട്ട ഇര

'എന്റെ ഭര്‍ത്താവിനെ അച്ഛന്‍ കൊന്നു, എന്നെയും കൊല്ലാന്‍ നോക്കി. ആയതിനാല്‍ അയാള്‍ക്ക് വധശിക്ഷ കിട്ടണം''. രാജ്യത്തെ അപമാനകരമായ ദുരഭിമാനകൊലപാതക പരമ്പരയില്‍ നിന്ന് അതിജീവിച്ച ധീരയായ സ്ത്രീയുടെ വാക്കുകളാണിവ.
മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ് തമിഴ്‌നാട്ടില്‍ മാര്‍ച്ച് 13നു നടന്ന ദുരഭിമാനക്കൊല. ദുരഭിമാനക്കൊലയുടെ ഇരയായി കൗസല്യയെ ചിത്രീകരിച്ചു. അതിനുശേഷം ആരും തന്നെ അന്വേഷിച്ചു വന്നിട്ടില്ലെന്ന് കൗസല്യ പറയുന്നു. തന്നെക്കുറിച്ച് അന്വേഷിക്കാന്‍ തനിക്കാരുമില്ലാതായിരിക്കുന്നു. ആകെയുള്ളത് ശങ്കറിന്റെ അച്ഛനും മുത്തശ്ശിയുമാണ്. തന്റെ ബന്ധുക്കളില്‍ നിന്നുള്ള ആക്രമണം ഭയന്നു കഴിയുന്ന കൗസല്യക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും തന്റെ ജീവിതവും അപഹരിക്കപ്പെടാമെന്ന് ഈ പത്തൊമ്പതു കാരി ദുസ്വപ്‌നം കാണുന്നു.
തമിള്‍നാട്ടിലെ ഉടുമല്‍പെട്ട് ഗ്രാമത്തില്‍ ആണ് സംഭവം. താഴ്ന്ന ജാതിയില്‍പെട്ട ശങ്കര്‍ വലുസാമി എന്ന യുവാവ് ആണ് ഉയര്‍ന്ന ജാതിക്കാരിയായ കൗസല്യ എന്ന യുവതിയെ സ്‌നേഹിച്ചു വിവാഹം ചെയ്തു എന്ന കാരണത്താല്‍ കൊലചെയ്യപ്പെട്ടത്. ഭാര്യയുടെ ബന്ധുക്കളുടെ ആജ്ഞപ്രകാരം കൊലയാളികള്‍ ശങ്കറിനെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രേമവിവാഹമോ, അതിന്റെ ഫലം അനുഭവിക്ക് എന്ന് പറഞ്ഞായിരുന്നു ആക്രമണം. കൗസല്യയെയും അവര്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അവളുടെ മാതാപിതാക്കള്‍ ഈ വിവാഹത്തെ എതിര്‍ത്തത് പ്രധാനമായും ജാതി സംബന്ധമായ തര്‍ക്കം കാരണമാണെന്നും ആയതിനാല്‍ കൊലയാളിയായ അച്ഛനെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും തൂക്കിക്കൊല്ലണമെന്നും മകള്‍ ആവശ്യപ്പെടുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 13 നായിരുന്നു തമിഴ്‌നാട് കുമരലിംഗം സ്വദേശി ശങ്കറിനേയും ഭാര്യ കൗസല്യയേയും ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വടിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയ ശങ്കര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കൗസല്യ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പൊള്ളാച്ചിയിലെ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. എട്ടുമാസം മുന്‍പായിരുന്നു കോളേജില്‍ ജൂനിയറായിരുന്ന കൗസല്യയെ ശങ്കര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം കുമരലിംഗത്തുള്ള ശങ്കറിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഉദുമലപേട്ടയിലെ മാര്‍ക്കറ്റില്‍ നിന്നും വീട്ടു സാധനങ്ങള്‍ വാങ്ങി ബസ്റ്റാന്റിലേക്കു വരുന്നതിനായി റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോഴായിരുന്നു ശങ്കറിനേയും കൗസല്യയേും ബൈക്കിലെത്തിയ മൂവര്‍ സംഘം വെട്ടിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൗസല്യയുടെ മാതാപിതാക്കളേയും സഹോദരനേയും അറസ്റ്റു ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























