Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

23 APRIL 2016 10:25 PM IST
മലയാളി വാര്‍ത്ത.

 ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിവിധി ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി മരവിപ്പിച്ചു. ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കുന്നതുവരെ ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണത്തിന്‍ കീഴിലായിരിക്കുമെന്നും അതുവരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങളുണ്ടാവില്ലെന്ന്് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

രാഷ്ട്രപതിഭരണം റദ്ദാക്കി വ്യാഴാഴ്ച പുറപ്പെടുവിച്ച വിധി കക്ഷികള്‍ക്ക് ലഭ്യമാക്കിയില്ല എന്ന കേന്ദ്രസര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈകോടതിവിധി സുപ്രീംകോടതി മരവിപ്പിച്ചത്. വിധിയുടെ പകര്‍പ്പ് അടുത്ത ചൊവ്വാഴ്ചക്കകം സുപ്രീംകോടതിക്കും കേസിലെ കക്ഷികള്‍ക്കും നല്‍കണമെന്ന് ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചു. 27ന് സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കുന്നതുവരെ രാഷ്ട്രപതിഭരണം പിന്‍വലിച്ച് ബദല്‍സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളൊന്നും നടത്തില്ലെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എഴുതിനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹൈകോടതിവിധി ചോദ്യംചെയ്ത് കേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ തുടക്കത്തില്‍തന്നെ കേന്ദ്രസര്‍ക്കാറിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുന്ന നിലപാടാണ് സുപ്രീംകോടതി ബെഞ്ചിലെ ഇരു ജഡ്ജിമാരും കൈക്കൊണ്ടത്. 

വിധിയുടെ പകര്‍പ്പ് ഇറക്കും മുമ്പെ രാഷ്ട്രപതിക്ക് പകരം ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് നിയമവിരുദ്ധമാണെന്നും പകര്‍പ്പ് ലഭ്യമാക്കാതിരുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന്റെ തുടര്‍നിയമനടപടികള്‍ക്കുള്ള വഴിയടക്കുകയാണ് ഹൈകോടതി ചെയ്തതെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി കുറ്റപ്പെടുത്തി. ഈ വാദം ഖണ്ഡിച്ച ഉത്തരാഖണ്ഡ് സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി തുറന്നകോടതിയില്‍ പുറപ്പെടുവിച്ച വിധി രേഖാമൂലം ഇറക്കാതെതന്നെ പ്രാബല്യത്തിലാക്കാമെന്ന സുപ്രീംകോടതിയുടെ പഴയവിധി എടുത്തുകാട്ടിയെങ്കിലും കോടതി സീകരിച്ചില്ല. 

കേന്ദ്രസര്‍ക്കാറിന്റെ വാദം അംഗീകരിച്ച് ഹൈകോടതി ഉത്തരവ് സ്‌റ്റേ ചെയ്താല്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി സര്‍ക്കാറിനെ സ്ഥാപിക്കുകയെന്ന രാഷ്ട്രീയതന്ത്രത്തിന് അവസരമൊരുക്കുകയായിരിക്കും സുപ്രീംകോടതി ചെയ്യുന്നതെന്ന് ഉത്തരാഖണ്ഡ് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ബോധിപ്പിച്ചു. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി ബി.ജെ.പി സര്‍ക്കാറിനെ തല്‍സ്ഥാനത്ത് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ് രാഷ്ട്രപതിഭരണമെന്നും സിബല്‍ വാദിച്ചു. ഇതിനിടയില്‍ ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചത് ഉത്തരാഖണ്ഡ് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ ചോദ്യം ചെയ്തു.

കൂറുമാറിയ ഒമ്പത് എം.എല്‍.എമാരുടെ കേസ് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ എങ്ങനെ സുപ്രീംകോടതിയില്‍ ഈ വിഷയമുന്നയിക്കാന്‍ കഴിയുമെന്ന് കപില്‍ സിബല്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് നല്‍കേണ്ടതെന്നും സിബല്‍ വാദിച്ചു. അതോടെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വേണ്ടിയല്ല കേന്ദ്രസര്‍ക്കാറിന് വേണ്ടിയാണ് ഹാജരാകുന്നതെന്ന് ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ മാറ്റിപ്പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (19 minutes ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (55 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 hour ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (2 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends