Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സുരേഷ് ഗോപിക്കൊപ്പം രാജ്യസഭയിലേക്ക് അയച്ചവരില്‍ രാജ്യത്തിന്റെ അഭിമാനമായ ബോക്‌സിങ്ങ് റാണി മേരികോമും

23 APRIL 2016 11:52 PM IST
മലയാളി വാര്‍ത്ത.

രാജ്യസഭയിലേക്ക് സുരേഷ് ഗോപി എത്തുന്നുവെന്ന വാര്‍ത്തയില്‍ മുങ്ങിപ്പോയ താരമാണ് മേരികോം. രാജ്യത്തിന്റെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ത്തിയ താരത്തിന് ഇത് സുവര്‍ണ്ണ നിമിഷം. നടന്‍ സുരേഷ് ഗോപിക്കു പുറമേ മുതിര്‍ന്ന ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ദു, ഒളിംപ്യന്‍ ബോക്‌സര്‍ മേരി കോം, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സ്വപന്‍ ദാസ്ഗുപ്ത, സാമ്പത്തിക വിദഗ്ധന്‍ ഡോ. നരേന്ദ്ര ജാദവ് എന്നിവരെ ബിജെപി രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയുടെ ഓഫിസും അംഗീകരിച്ച പട്ടിക രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. രാഷ്ട്രപതി ഉത്തരവ് ഇറങ്ങുകയും ചെയ്തു.
സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിയിക്കും എതിരെ നിയമയുദ്ധങ്ങള്‍ നയിക്കുന്ന വ്യക്തിയാണ് സുബ്രഹ്മണ്യം സ്വാമി. ജെഎന്‍യുവിന്റെ വൈസ് ചാന്‍സലര്‍ പദവി ഉള്‍പ്പെടെ പലതിലേക്കും പരിഗണിച്ചിരുന്നു. എന്നാല്‍ ഒന്നും നല്‍കിയില്ല. ഇതില്‍ അതൃപ്തനായിരുന്നു സ്വാമി. ഇതു മനസ്സിലാക്കിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയില്‍ സുബ്രഹ്മണ്യം സ്വാമിയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കൂടിയാണ് സുബ്രഹ്മണ്യം സ്വാമിയേയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്.
സുരേഷ് ഗോപിയും മന്ത്രിയാകാന്‍ സാധ്യത ഏറെയാണ്. പഞ്ചാബില്‍ ബിജെപി സാധ്യത സജീവമാക്കാന്‍ സിദ്ദുവിനേയും മന്ത്രിയാക്കുമെന്നും സൂചനയുണ്ട്. ഏഴ് പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനാകും. ഏഴാമനായി അനുപം ഖേര്‍ എത്തുമെന്നാണ് സൂചന. അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മേരി കോമിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. ഇത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ്. പഞ്ചാബിലെ ബിജെപി നേതാവായ സിദ്ദുവും പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി അടുപ്പത്തില്‍ അല്ല. ആംആദ്മി പാര്‍ട്ടിയുമായി സിദ്ദു അടുക്കുന്നതായും സൂചനയുണ്ട്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദു മാറുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സിദ്ദുവിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (10 minutes ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (17 minutes ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (23 minutes ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (31 minutes ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (38 minutes ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (47 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (1 hour ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (1 hour ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (2 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (3 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (3 hours ago)

Malayali Vartha Recommends