അവസാന ഗതിനിര്‍ണയ ഉപഗ്രഹവും ഭ്രമണപഥത്തില്‍; തദ്ദേശീയ ജിപിഎസ് സംവിധാനമുള്ള അഞ്ചാമത്തെ രാജ്യമാവും ഇന്ത്യ

വിവരവിനിമയ സാങ്കേതികരംഗത്ത് നിര്‍ണായക കുതിപ്പായി ഐഎസ്ആര്‍ഒ അവസാനത്തെ ഗതിനിര്‍ണയ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ചു.
ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയിലെ അവസാന ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്- ജി വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തി.
അമേരിക്കയുടെ സ്വന്തമായ ഗ്‌ളോബല്‍ പൊസിഷനിങ് സിസ്റ്റ(ജിപിഎസ്)ത്തിനു ബദലായി തദ്ദേശ ഗതിനിര്‍ണയ സംവിധാനം ഇതോടെ ഇന്ത്യക്കും സ്വന്തമാകും.
ഇന്ത്യ തദ്ദേശീയ ജിപിഎസ് സംവിധാനമുള്ള അഞ്ചാമത്തെ രാജ്യമാവും. ഇന്ത്യന്‍ സംവിധാനം 'നാവിക്' (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റലേഷന്‍)എന്നറിയപ്പെടും.
ഏഴ് ഉപഗ്രഹങ്ങളെയും ഏകോപിപ്പിച്ച് ഒരു മാസത്തിനകം തദ്ദേശീയ ഗതിനിര്‍ണയ സംവിധാനം പൂര്‍ണതോതില്‍ സജ്ജമാക്കും. വ്യാഴാഴ്ച പകല്‍ 12.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























