കുട്ടികളുടെ വിലാപം കോടതി കേട്ടില്ല : നീറ്റ് ഇന്ന് ആദ്യഘട്ടം

മെഡിക്കല്‍, ഡെന്റല്‍ ഏകീകൃത പൊതു പരീക്ഷയുടെ (നീറ്റ്) ഒന്നാം ഘട്ടം ഇന്ന്. ഒന്നാം ഘട്ടം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇന്നലെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. സി.ബി.എസ്.ഇയില്‍ നിന്ന് സംസ്ഥാന സിലബസ് വ്യത്യസ്തമാണെന്നും നീറ്റ് പരീക്ഷയില്‍ സി.ബി.എസ്.ഇ. സിലബസില്‍നിന്ന് കൂടുതല്‍ ചോദ്യങ്ങളുണ്ടാകുമെന്നതിനാല്‍ തയാറാകാന്‍ സമയം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഈ വാദം കോടതി തള്ളി.
ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലാണ് പരീക്ഷ മാറ്റണമെന്ന ഹര്‍ജി എത്തിയത്. ഇന്നു നടക്കേണ്ട നീറ്റ് റദ്ദാക്കി, ജൂലൈ 24 ന് ഒറ്റഘട്ടമായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി വെള്ളിയാഴ്ച അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ഒന്നും മാറ്റാന്‍ സാധിക്കില്ലെന്നും ഇന്നത്തെ പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടക്കണമെന്നും കോടതി പറഞ്ഞു.
പരീക്ഷയ്ക്കു നന്നായി തയാറാകുന്നതില്‍നിന്നു വിദ്യാര്‍ഥികളെ തടയുന്നത് ആരാണെന്നും ബെഞ്ച് ചോദിച്ചു. പരീക്ഷ സംബന്ധിച്ച പരാതികള്‍ സ്ഥിരം ബെഞ്ചുകള്‍ മുമ്പാകെ ഉന്നയിക്കുന്നതാണ് ഉചിതമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ജൂലൈ 24 നാണ് നീറ്റ് രണ്ടാംഘട്ടം. ഇന്നത്തെ പരീക്ഷ ഒഴിവാക്കി രണ്ടാംഘട്ട പരീക്ഷക്കു ഹാജരാകാന്‍ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം നീറ്റ് പരീക്ഷയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. ഇതിന്റെ വിധി നീറ്റ് പരീക്ഷയ്ക്ക് എതിരാണെങ്കില്‍ ഇന്നു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്നതിലും ആശങ്കയുണ്ട്. മാത്രമല്ല, ഏറെക്കാലം പരിശീലനം നേടിയ ശേഷം സംസ്ഥാനത്ത് പൊതു പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ചുരുങ്ങിയ ദിവസത്തിനകം തന്നെ പരിചിതമല്ലാത്ത ശൈലിയിലുള്ള മറ്റൊരു പരീക്ഷയെഴുതേണ്ടിവരുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























